കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി 26 ലക്ഷം ഇന്ത്യക്കാരുടെ രണ്ടാംവീട്; പ്രവാസികളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി മോദി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയിലെ ഇന്ത്യക്കാരുടെ കഠിനാധ്വാനവും ആത്മാര്‍ഥതയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ പ്രധാന കാരണമെന്ന് മോദി അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 26 ലക്ഷത്തോളം ഇന്ത്യക്കാരുടെ രണ്ടാം വീടാണ് സൗദി അറേബ്യയെന്നും മോദി പറഞ്ഞു.

Naren

സൗദിയുടെ വളര്‍ച്ചയിലും വികസനത്തിലും ഇന്ത്യന്‍ സമൂഹം വലിയ സംഭാവനയാണ് നല്‍കിയത്. എല്ലാ വര്‍ഷവും ഒട്ടേറെ ഇന്ത്യക്കാര്‍ ഹജ്ജിനും ഉംറയ്ക്കുമായി സൗദിയിലെത്തുന്നു. ബിസിനസ് ആവശ്യാര്‍ഥവും ഒട്ടേറെ പേര്‍ വരുന്നുണ്ടെന്നും മോദി എടുത്തുപറഞ്ഞു.

ഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കംഹരിയാണയില്‍ ആവേശംപൂണ്ട് കോണ്‍ഗ്രസ്; സോണിയയുടെ പ്രത്യേക നിര്‍ദേശം, ജാര്‍ഖണ്ഡില്‍ സഖ്യനീക്കം

സൗദിയിലെ ഇന്ത്യക്കാരെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഭാവിയിലും ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടാന്‍ സൗദിയിലെ ഇന്ത്യക്കാര്‍ കാരണമാകും. ദശാബ്ദങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും തുടരുമെന്നും മോദി പറഞ്ഞു.

ബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയിബഗ്ദാദിയുടെ മൃതദേഹം എവിടെ? അമേരിക്കയുടെ മറുപടി ഇങ്ങനെ... സൈന്യം കപ്പലില്‍ കൊണ്ടുപോയി

തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി സൗദി തലസ്ഥാനമായ റിയാദിലെത്തിയത്. ചൊവ്വാഴ്ച സൗദിയില്‍ നടക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നുണ്ട്. സൗദി രാജാവ് സല്‍മാന്‍, കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്ന മോദി ഒട്ടേറെ കരാറുകളില്‍ ഒപ്പുവയ്ക്കും. സാമ്പത്തിക-വ്യാപാര-പ്രതിരോധ-ഊര്‍ജ രംഗത്ത് ഇന്ത്യയും സൗദിയും കൂടുതല്‍ സഹകരിക്കുമെന്നും മോദി പറഞ്ഞു.

English summary
PM Narendra Modi Says Indians Settled In Saudi Helped Strengthen Ties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X