കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ‌ ബൈഡനുമായി അനുയോജ്യമായ സമയത്ത്‌ സംസാരിക്കുമെന്ന്‌ പ്രധാനമന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇരുവര്‍ക്കും അനുയോജ്യമായ സമയത്ത്‌ പരസ്‌പരം സംസാരിക്കുമെന്ന്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിജയിച്ച പ്രസിഡന്റിന്‌ മോദി ട്വിറ്ററിലൂടെ അഭിനന്ദനമറിയച്ചതായും,അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇത്രയേറെ ദൃഢമാക്കിയ ഡൊണാള്‍ഡ്‌ ട്രംപിന്‌ മോദി നന്ദി അറിയിച്ചിതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വക്താവ്‌ അനുരാഗ്‌ ശ്രീവാസ്‌തവ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജോ ബൈഡനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ പ്രധാന മന്ത്രി വ്യക്തമാക്കി. എപ്പോഴാണ്‌ പുതിയ അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിക്കുക എന്നു ചോദിച്ചപ്പോള്‍ രണ്ടു പേര്‍ക്കും അനുയോജ്യമായ സമയത്ത്‌‌ സംസാരിക്കും എന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞതെന്ന്‌ ശ്രീവാസ്‌തവ പറഞ്ഞു.

നിലവില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വളരം ശക്തിയാര്‍ജിച്ചതാണ്‌. ആഗോളതലത്തില്‍ ഇരുവരുടേയും ഇരു രാജ്യങ്ങലുടെയും ബന്ധം വളരെയേറെ ഗുണം ചെയ്യുന്നുണ്ട്‌. തുടര്‍ന്നും ഊഷ്‌ണണളമായ ബന്ധം തുടരുമെന്നാണ്‌ പ്രതീക്ഷയെന്നും ശ്രീവാസ്‌തവ പറഞ്ഞു.

modi

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം
കഴിഞ്ഞ നാല്‌ വര്‍ഷമായി ഇന്ത്യ അമേരിക്ക നയതന്ത്രബന്ധം വളരെ ശക്തിയായാണ്‌ തുടരുന്നത്‌. ഇരു രാജ്യങ്ങളിലേയും രാഷ്ട്ര തലവന്‍മാര്‍ തമ്മിലും ഊഷ്‌മളമായ ബന്ധം നിലനിന്നിരുന്നു.അമേരിക്കന്‍ പ്രസിഡന്റ്‌ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച രീതിയിലുള്ള സഹകരണം തുടര്‍ന്നു വരികയാണ്‌.

അമേരിക്കയില്‍ ഏറ്റവും അധികം ആളുകള്‍ വോട്ട്‌ ചെയ്‌ത തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഡൊണാള്‍ഡ്‌ ട്രംപിനെതിരെ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡന്‍ വിജയിക്കുകയായിരുന്നു. ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസ്‌ ആണ്‌ അമേരിക്കയുടെ പുതിയ വൈസ്‌ പ്രസിഡന്റ്‌. ചെന്നൈ സ്വദേശിയായിരുന്നു കമല ഹാരിസിന്റെ അമ്മ. വൈസ്‌ പ്രസിഡന്റിന്റെ അമേരിക്കന്‍ ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാകുന്നതിന്‌ സഹായക്കുമെന്നാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌.

English summary
PM Modi will speak Biden at mutually convenient time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X