ഗാസയില്‍ അണു ബോംബിടുമെന്ന് ഇസ്രായേല്‍ മന്ത്രി; ഞെട്ടിയവരില്‍ പ്രധാനമന്ത്രിയും, പ്രതികരണം ഇങ്ങനെ
ടെല്‍ അവീവ്: ഗാസയില്‍ അണുബോംബ് വര്‍ഷിക്കുമെന്ന് ഇസ്രായേല്‍ മന്ത്രി അമിച്ചായ് എലിയാഹു. ഇസ്രായേലിന്റെ മുന്നിലുള്ള പല ഒപ്ഷനുകളില്‍ ഒന്നാണിത് എന്നാണ് ഒരു റേഡിയോ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത്. ആഗോള തലത്തില്‍ മാത്രമല്ല, ഇസ്രായേലിലും വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് എലിയാഹുവിന്റെ പ്രതികരണം. വളരെ പെട്ടെന്ന് തന്നെ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തുവന്നു.
ഇസ്രായേലിന്റെ കൈവശം ആറ്റം ബോംബുണ്ട് എന്ന് നേരത്തെ പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമേഷ്യയില്‍ അണുബോംബ് കൈവശമുള്ള ഏകരാജ്യം ഇസ്രായേലാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇസ്രായേല്‍ ഇക്കാര്യം സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായത്.

ഇസ്രായേലിലെ തീവ്ര ജൂത പാര്‍ട്ടിയായ ഒറ്റ്സമ യഹുദിതിന്റെ നേതാവാണ് എലിയാഹു. പലസ്തീന്‍കാര്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ച് നേരത്തെയും വിവാദത്തിലായ വ്യക്തിയാണ് ഇയാള്‍. ഗാസയിലുള്ളവര്‍ നാസികളാണ് എന്നാണ് എലിയാഹു പറയുന്നത്. ജര്‍മനിയില്‍ ജൂതരെ കൂട്ടക്കൊല ചെയ്ത നാസി വിഭാഗത്തോടാണ് പലസ്തീന്‍കാരെ ഇസ്രായേലിലെ തീവ്ര ജൂതര്‍ താരതമ്യം ചെയ്യാറ്.
ഗാസയിലേക്ക് മാനുഷിക സഹായം നല്‍കുന്നതിനെയും എലിയാഹു എതിര്‍ത്തു. ഗാസയിലുള്ള എല്ലാവര്ക്കും ഹമാസുമായി ബന്ധമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗാസയുടെ അധികാരം ഇസ്രായേല്‍ പിടിച്ചടക്കണം. കുടിയേറ്റ നിര്‍മാണം ഗാസയിലേക്ക് വ്യാപിപ്പിക്കണം. ഇസ്രായേല്‍ ഗാസ പിടിച്ചാല്‍ പലസ്തീന്‍കാരെ തുരത്തും. അവര്‍ക്കുള്ള പരിഹാരം അവര്‍ തന്നെ കണ്ടെത്തട്ടെ എന്നും എലിയാഹു പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, എലിയാഹുവിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് എലിയാഹു പറയുന്നത്. ഇസ്രായേല്‍ സര്‍ക്കാരിനോ സൈന്യത്തിനോ ആണവാക്രമണം പദ്ധതിയിലില്ല. അന്താരാഷ്ട്ര നിയമം അനുസരിച്ച് സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കിയാണ് ഇസ്രായേല്‍ ഗാസയില്‍ നടപടിയെടുക്കുന്നത്. വിജയം വരെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേല്‍ പ്രതിപക്ഷത്തെ കൂടി ചേര്‍ത്തുള്ള സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യര്‍ ലാപിഡിന്റെ പാര്‍ട്ടിയിലെ പ്രതിനിധികളും പുതിയ സര്‍ക്കാരിലുണ്ട്. എലിയാഹുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ലാപിഡ് രംഗത്തുവന്നു. നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്ന മന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ എലിയാഹുവിനെ സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തതായി നെതന്യാഹു അറിയിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇസ്രായേലിനുള്ള ആയുധങ്ങളുമായി പുറപ്പെടാനിരുന്ന കപ്പല്‍ തടഞ്ഞ് അമേരിക്കയിലും പ്രതിഷേധം തുടരുകയാണ്. അതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications