'ഇന്ത്യയെ അത്രയ്ക്ക് ഇഷ്ടമാണോ, എങ്കിൽ അവിടേക്ക് താമസം മാറ്റൂ', ഇമ്രാൻ ഖാനോട് മറിയം നവാസ് ഷരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയെ പ്രശംസിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് മറിയം നവാസ് ഷരീഫ്. ഇന്ത്യയെ ഇമ്രാന് അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അവിടേക്ക് പോകൂ എന്നാണ് മറിയം നവാസ് ഷരീഫ് പറഞ്ഞത്. പാക് അസംബ്ലിയിലെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പുകഴ്ത്തിയത്. ഇന്ത്യ ആത്മാഭിമാനമുളള രാജ്യമാണ് എന്നd ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.
പാകിസ്താന് മേല്‍ വിദേശ ശക്തികള്‍ നിയന്ത്രണത്തിന് ശ്രമിക്കുന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ തുടക്കം മുതല്‍ ആരോപിക്കുന്നത്. ''ഇന്ത്യയ്ക്ക് മേല്‍ ഒരു ശക്തിക്കും ഒരു കാര്യവും അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി അടിച്ചേല്‍പ്പിക്കാന്‍ സാധ്യമല്ല. ഉപരോധങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത്. എന്ത് ചെയ്യണമെന്ന് ഇന്ത്യയോട് ആര്‍ക്കും കല്‍പ്പിക്കാനാകില്ല. യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ പാകിസ്‌താനോട് പറഞ്ഞത് ഇന്ത്യയോട് പറയാനുളള ധൈര്യമുണ്ടോ? ഉണ്ടാകില്ല. കാരണം ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്'' എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഇമ്രാന്‍ ഖാന്റെ മനോനില തകരാറിലായിരിക്കുന്നു എന്നാണ് ഇതിനോട് മറിയം നവാസ് ഷരീഫ് പ്രതികരിച്ചത്. പാകിസ്താന്‍ മുസ്ലീം ലീഗ്- നവാസ് പാര്‍ട്ടി വൈസ് പ്രസിഡണ്ടായ മറിയം മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകള്‍ കൂടിയാണ്. ''അധികാരം നഷ്ടമാകുന്നത് കണ്ട് മനോനില തെറ്റിയ ആ മനുഷ്യനോട് ആരെങ്കിലും പറഞ്ഞ് കൊടുക്കണം, അയാളെ പുറത്താക്കിയിരിക്കുന്നത് സ്വന്തം പാര്‍ട്ടിയല്ലാതെ മറ്റാരുമല്ലെന്ന്. ഇന്ത്യയെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പാകിസ്താന്‍ വിട്ട് അവിടേക്ക് താമസം മാറ്റുകയാണ് വേണ്ടത്'', മറിയം പറഞ്ഞു.












Click it and Unblock the Notifications