കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎന്‍ബി തട്ടിപ്പ് കേസ്: നീരവ് മോദിയുടെയും സഹോദരിയുടെയും നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെയും സഹോദരി പൂര്‍വി മോദിയുടെയും നാല് സ്വിസ്സ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന പ്രകാരമാണ് സ്വിറ്റസര്‍ലാന്റ് ഭരണകൂടത്തിന്റെ നടപടി. ഈ നാല് ബാങ്ക് അക്കൗണ്ടുകളിലുമായി 283.16 കോടി രൂപ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രിവിന്‍ഷ്യന്‍ ഓഫ് മണി ലെന്‍ഡിംഗ് ആക്ട് പ്രകാരമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടി രാജ്യംവിട്ട നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായിരുന്നു.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?

ഈ അക്കൗണ്ടുകളിലെ പണം പിഎന്‍ബി തട്ടിപ്പിലൂടെ നേടിയ 'കുറ്റകൃത്യ വരുമാനം' ആകാം, നീരവ് മോദിയെ ഇന്ത്യയില്‍ ആവശ്യപ്പെടുന്നു. നിലവില്‍ ലണ്ടന്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ ജാമ്യത്തിനായി നാല് തവണ യുകെയിലെ കോടതികളെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെല്ലാം നിരസിക്കപ്പെട്ടു.

nirav-modi-344-1

ജൂണ്‍ 11 ന് പടിഞ്ഞാറന്‍ ലണ്ടനിലെ വാണ്ട്‌സ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദി നാലാം തവണ ജാമ്യത്തിനായി റോയല്‍ കോടതികളെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. പി.എന്‍.ബിയെ കബളിപ്പിച്ച് വരുമാനം കവര്‍ന്നെടുത്ത കേസില്‍ മാര്‍ച്ച് 19നാണ് ലണ്ടനില്‍ വെച്ച് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നായ ഹെര്‍ മജസ്റ്റിസ് പ്രിസണ്‍ (എച്ച്എംപി) വാണ്ട്‌സ്വര്‍ത്തിലാണ് ഈ വജ്രവ്യാപാരി ഇപ്പോള്‍. അതേസമയം ലണ്ടന്‍ കോടതി നാലാം തവണയും നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നീരവ് മോദിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

English summary
PNB fraud case: Four swiss bank accounts freezes including Nirav Modi and his sister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X