കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും അറിയാതെ ഏത് കൂട്ടക്കൊലയും നടത്തുന്ന ഒരു രാജ്യം... 70 വർഷത്തിനിടെ 2,700 വധശ്രമങ്ങൾ; ലോകം ഞെട്ടി

  • By Desk
Google Oneindia Malayalam News

ടെല്‍ അവീവ്: വലിപ്പത്തിന്റെ കാര്യത്തില്‍ വളരെ ചെറിയ ഒരു രാജ്യമാണ് ഇസ്രായേല്‍. 196 രാജ്യങ്ങളില്‍ 146-ാം സ്ഥാനക്കാര്‍. എന്നാല്‍ ലോകം ഏറ്റവും അധികം ഭയപ്പെടുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യവും ഇസ്രായേല്‍ തന്നെയാണ്. ഐസിസിന് പോലും തൊടാന്‍ പേടിയുള്ള രാജ്യം.

'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്!!!'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്!!!

ഒരുപാട് കാലത്തെ പഴക്കമൊന്നും ഇല്ല ഇസ്രായേലിന്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് അവര്‍ നേടിയെടുത്ത വികസനവും ശക്തിയും ആരേയും അമ്പരപ്പിക്കുന്ന ഒന്നാണ്. ശത്രുക്കളെ ഇല്ലാതാക്കുന്നതില്‍ ഇസ്രായേലിനെ വെല്ലാന്‍ ആരുമില്ലെന്ന് തന്നെ പറയാം.

'കണ്ടിട്ടില്ലാത്ത ആ ചേച്ചിയുടെ, ആ അമ്മയുടെ മുന്നിൽ തലകുനിക്കുന്നു'... വൈകാരികമായി ജയസൂര്യയുടെ വീഡിയോ'കണ്ടിട്ടില്ലാത്ത ആ ചേച്ചിയുടെ, ആ അമ്മയുടെ മുന്നിൽ തലകുനിക്കുന്നു'... വൈകാരികമായി ജയസൂര്യയുടെ വീഡിയോ

മൊസാദ് എന്ന അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ കഴിവുകള്‍ ഏറെ വാഴ്ത്തിപ്പാടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ആരും അറിയാതെ കൊന്നുതള്ളിയവരുടെ കണക്കുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇസ്രായേലി പത്രപ്രവര്‍ത്തകനായ റോനെന്‍ ബെര്‍ഗ്മാന്റെ 'റൈസ് ആന്റ് കില്‍ ഫസ്റ്റ്' എന്ന പുസ്തത്തില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

2,700 വധശ്രമങ്ങള്‍

2,700 വധശ്രമങ്ങള്‍

ഒരു രാജ്യത്തിന് വേണ്ടി, അവരുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പല വധശ്രമങ്ങളും നടത്തുന്നതില്‍ കുറ്റം പറയാന്‍ ഒന്നും ഇല്ല. എന്നാല്‍ ഇസ്രായേല്‍ കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ നടത്തിയത് ഇത്തരത്തിലുള്ള 2,700 ല്‍ അധികം ശ്രമങ്ങള്‍ ആണ് എന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തല്‍. അതില്‍ ചിലതെങ്കിലും പരാജയപ്പെട്ടിട്ടും ഉണ്ട്.

ആരും അറിയാതെ

ആരും അറിയാതെ

ഒരാളെ വധിക്കാന്‍ രക്തരൂക്ഷിതമായ വഴികള്‍ തന്നെ സ്വീകരിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ അത്രയേറെ പുരോഗതി കൈവരിച്ചിട്ടുള്ള ഇസ്രായേല്‍ അതുകൊണ്ട് വ്യത്യസ്തമായവഴികള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

യാസര്‍ അറാഫത്ത്

യാസര്‍ അറാഫത്ത്

പലസ്തീനിയന്‍ നേതാവ് യാസര്‍ അറാഫത്തിന്റെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അറാഫത്തിനെ മൊസാദ് വധിച്ചതാണ് എന്ന ആരോപണം അന്ന് മുതലേ ഉയരുന്നുണ്ട്. എന്നാല്‍ ഇസ്രായേല്‍ മാത്രം ഇതുവരേയും അത് അംഗീകരിച്ചിട്ടില്ല.

റേഡിയേഷന്‍ പോയിസണ്‍

റേഡിയേഷന്‍ പോയിസണ്‍

അറാഫത്തിനെ മൊസാദ് കൊലപ്പെടുത്തിയത് റേഡിയേഷന്‍ പോയിസണ്‍ ഉപയോഗിച്ചിട്ടാണെന്നാണ് ആരോപണം. അറാഫത്തിന്റെ മരണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ബെര്‍ഗ്മാന്റെ പുസ്തകത്തിലും പറയുന്നുണ്ട്. എന്നാല്‍ അതിന് ഉപയോഗിച്ച രീതിയെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നില്ല.

ടൂത്ത് പേസ്റ്റ് മുതല്‍

ടൂത്ത് പേസ്റ്റ് മുതല്‍

വിഷം പുരട്ടിയ ടൂത്ത് പേസ്റ്റ് മുതല്‍, ആയുധം സജ്ജീകരിച്ച ഡ്രോണുകള്‍ വരെ എതിരാളികളെ ഇല്ലാതാക്കാന്‍ മൊസാദ് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇതില്‍ ഒന്നും അവസാനിക്കുന്നില്ല ഇസ്രായേലിന്റെ തന്ത്രങ്ങള്‍.

സെല്‍ഫോണും ടയറും

സെല്‍ഫോണും ടയറും

ഒറ്റ നില്‍പില്‍ പൊട്ടിത്തെറിക്കുന്ന ഒരു സെല്‍ഫോണ്‍... ലക്ഷ്യംവച്ച മനുഷ്യന്റെ കൈയ്യില്‍ അത് എത്തിച്ചാല്‍ മാത്രം മതി. കാറിന്റെ ടയര്‍ പോലും ബോംബാക്കി മാറ്റുന്ന തന്ത്രങ്ങള്‍ മൊസാദ് പയറ്റിയിട്ടുണ്ട് എന്നാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.

ഇറാനിലെ ശാസ്ത്രജ്ഞര്‍

ഇറാനിലെ ശാസ്ത്രജ്ഞര്‍

ഇസ്രായേലിന്റെ ചിരകാല വൈരിയാണ് ഇറാന്‍. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ പൊളിക്കാന്‍ ഇസ്രായേല്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ചില്ലറയൊന്നും അല്ല. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ആറ് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ ഉണ്ട്. ഇവരുടെ മരണത്തിന് പിന്നിലും മൊസാദിന്റെ തന്ത്രങ്ങള്‍ ആണ് എന്നാണ് ആരോപണം.

 ബിസിനസ് സ്ഥാപനങ്ങള്‍

ബിസിനസ് സ്ഥാപനങ്ങള്‍

തികച്ചും വ്യത്യസ്തമാണ് മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍. 1970 കളില്‍ മൊസാദിന്റെ തലവന്‍ തുടങ്ങി വച്ച ബിസിനസ് സ്ഥാപനങ്ങള്‍ അനവധിയാണ്. പലരാജ്യങ്ങളിലും ചാരപ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കുന്നതും ഇതേ സ്ഥാപനങ്ങളെ ആണ് എന്നാണ് പറയപ്പെടുന്നത്.

മ്യൂണിക്ക് കൂട്ടക്കൊല

മ്യൂണിക്ക് കൂട്ടക്കൊല

ഇസ്രായേലിനെ ഞെട്ടിച്ച സംഭവം ആയിരുന്നു 1972 ലെ മ്യൂണിക്ക് ഒളിംപിക്‌സിനിടെ ഉണ്ടായ കൂട്ടക്കൊല. ഇസ്രായേലി കായിക താരങ്ങളെ ഭീകരാക്രമണത്തില്‍ മുസ്ലീം ഭീകരര്‍ വധിക്കുകയായിരുന്നു. ഇതിന് ശേഷം, ആ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഒന്നൊന്നായി മൊസാദ് കൊലപ്പെടുത്തി. എന്നാല്‍ ആളുമാറി പലരേയും ഈ വിഷയത്തില്‍ മൊസാദ് കൊല്ലുകയുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

ലോകം ഞെട്ടിയ സംഭവം ആയിരുന്നു അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട ആ ഭീകരാക്രമണത്തില്‍ ഒരൊറ്റ ഇസ്രായേല്‍ പൗരന്‍ പോലും മരിച്ചിരുന്നില്ല. നൂറുകണക്കിന് ഇസ്രായേലി പൗരന്‍മാര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്തിരുന്നു എന്നത് വേറെ കാര്യം. (ഇക്കാര്യം ബെര്‍ഗ്മാന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല).

English summary
A new book also strongly suggests that Israel used radiation poisoning to kill Yasser Arafat, the longtime Palestinian leader, an act its officials have consistently denied.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X