കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്കും പാകിസ്താനുമെതിരെ കശ്മീരികള്‍; പ്രക്ഷോഭം തുടങ്ങി!! ഭാര്യമാരെ തിരിച്ചുതരൂ...

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനെയും ചൈനയെയും ഞെട്ടിപ്പിച്ച് കശ്മീരികളുടെ പ്രക്ഷോഭം തുടങ്ങി. തട്ടിക്കൊണ്ടുപോയ തങ്ങളുടെ ഭാര്യമാരെ തിരിച്ചുതരൂ എന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടം യുവാക്കള്‍ തെരുവിലിറങ്ങിയത്. പാക് അധീന കശ്മീരിലെയും ഗില്‍ജിത്ത് ബാള്‍ട്ടിസ്താനിലെയും യുവാക്കളാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പ്രദേശത്തെ 50 ലധികം യുവാക്കളുടെ ഭാര്യമാരെയാണ് ചൈന തടഞ്ഞുവച്ചിരിക്കുന്നത്. പാകിസ്താനി പുരുഷന്‍മാരെ വിവാഹം കഴിച്ച ചൈനീസ് യുവതികളാണിവര്‍. തങ്ങളുടെ ഭാര്യമാരൈ തിരിച്ചുതരൂവെന്നാണ് പ്രക്ഷോഭത്തില്‍ ഉയരുന്ന മുദ്രാവാക്യം. ചൈനയെയും പാകിസ്താനെയും ആശങ്കയിലാഴ്ത്തുന്ന പ്രക്ഷോഭം പക്ഷേ, ഇന്ത്യ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. സംഭവങ്ങള്‍ ഇങ്ങനെ...

ഭാര്യമാരെ തടഞ്ഞത് എന്തിന്

ഭാര്യമാരെ തടഞ്ഞത് എന്തിന്

ഗില്‍ജിത്ത് ബാള്‍ട്ടിസ്താന്‍ മേഖലയില്‍ മത തീവ്രവാദം വര്‍ധിക്കുന്നുവെന്നാണ് ചൈനയുടെയും പാകിസ്താന്റെയും ആരോപണം. ഇവിടെയുള്ള നിരവധി യുവാക്കള്‍ വിവാഹം ചെയതിരിക്കുന്നത് ചൈനീസ് യുവതികളെയാണ്. യുവാക്കളെ തീവ്രവാദത്തില്‍ നിന്ന് പിന്‍മാറ്റാന്‍ വേണ്ടിയാണ് ഭാര്യമാരെ ചൈന തടഞഞ്ഞുവച്ചിരിക്കുന്നത്.

പ്രശ്‌നത്തിന്റെ ചുരുക്കം

പ്രശ്‌നത്തിന്റെ ചുരുക്കം

പാകിസ്താന്റെയും ചൈനയുടെയും നയങ്ങള്‍ക്കെതിരാണ് മേഖലയിലെ ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഇവരെല്ലാം തീവ്രവാദികളാണെന്നാണ് ഇരുരാജ്യങ്ങളുടെയും ആരോപണം. പാകിസ്താനും ചൈനയും ചേര്‍ന്ന് തങ്ങളെ അടിച്ചമര്‍ത്തുന്നുവെന്നാണ് ഗില്‍ജിത്ത്-ബാല്‍ട്ടിസ്താന്‍ മേഖലയിലുള്ളവരുടെ നിലപാട്.

വ്യാപാരികളുടെ ഭാര്യമാര്‍

വ്യാപാരികളുടെ ഭാര്യമാര്‍

ഗില്‍ജിത്ത് ബാള്‍ട്ടിസ്താനിലെ വ്യാപാരികളുടെ ഭാര്യമാരെയാണ് കൂടുതലും ചൈന തടവിലാക്കിയിരിക്കുന്നത്. ആഴ്ചകളായി സ്ഥിതിഗതികള്‍ ഇവിടെ സങ്കീര്‍ണമായി വരികയാണ്. തുടര്‍ന്ന് വ്യാപാരികള്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികളുമായി പ്രത്യേക യോഗം ചേര്‍ന്നു. തങ്ങളുടെ ഭാര്യമാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.

അതിര്‍ത്തി അടയ്ക്കുമെന്ന് ഭീഷണി

അതിര്‍ത്തി അടയ്ക്കുമെന്ന് ഭീഷണി

ഭാര്യമാരെ വിട്ടയച്ചില്ലെങ്കില്‍ ചൈനീസ്-പാകിസ്താന്‍ അതിര്‍ത്തി തങ്ങള്‍ അടയ്ക്കുമെന്നാണ് വ്യാപാരികളുടെ ഭീഷണി. ചൈനയും പാകിസ്താനും തമ്മിലുള്ള ചരക്കുകടത്ത് ഈ അതിര്‍ത്തി മേഖലയിലൂടെയാണ്. അത് ബഹിഷ്‌കരിക്കുമെന്നും വ്യാപാര കടത്തുകള്‍ തടയുമെന്നും വ്യാപാരികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

വിവാഹം നടക്കുന്നത്

വിവാഹം നടക്കുന്നത്

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരികള്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. വ്യാപാരികളായ ഇവര്‍ ചൈനീസ് കുടുംബങ്ങളുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ്. ചൈനീസ് വംശജരും മേഖലയില്‍ താമസിക്കുന്നുണ്ട്. അങ്ങനെയാണ് വിവാഹങ്ങള്‍ നടന്നത്. എന്നാല്‍ തങ്ങളുടെ നയങ്ങള്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ ഇവരെ തീവ്രവാദികളാക്കുകയാണ് ചൈനയും പാകിസ്താനും.

രണ്ടാംതരം പൗരന്‍മാര്‍

രണ്ടാംതരം പൗരന്‍മാര്‍

പാക് അധീന കശമീരികളെ രണ്ടാംതരം പൗരന്‍മാരായിട്ടാണ് പാകിസ്താന്‍ കാണുന്നതെന്ന് യുനൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി ആരോപിക്കുന്നു. ഇവിടെയുള്ള യുവാക്കളെ ചൈനയുടെയും പാകിസ്താന്റെയും സൈനികര്‍ തട്ടിക്കൊണ്ടുപോകാറുണ്ട്. ഇതിനെതിരെ നേരത്തെ ഒട്ടേറെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് യുകെപിഎന്‍പി.

 രണ്ടുരാജ്യങ്ങളുടെ ലക്ഷ്യം

രണ്ടുരാജ്യങ്ങളുടെ ലക്ഷ്യം

പ്രകൃതി വിഭവ സമ്പന്നമായ മേഖലയാണിത്. ഇവിടെയുള്ള പ്രകൃതി വിഭവങ്ങളാണ് പാകിസ്താന്റെയും ചൈനയുടെയും ലക്ഷ്യം. ഇതിനെ എതിര്‍ക്കുന്ന കശ്മീരി യുവാക്കളെയും ആക്ടിവിസ്റ്റുകളെയും പാകിസ്താന്‍ സൈന്യം തട്ടിക്കൊണ്ടുപോകുകയാണെന്നാണ് ആക്ഷേപം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇവരുടെ ഭാര്യമാരെ ചൈന പിടിച്ചുവച്ചിരിക്കുന്നത്.

English summary
Men in Gilgit- Baltistan Protest Against Pakistan, China For Release of Their Chinese Wives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X