കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോക്കെമോന്‍' കളി അതിര്‍ത്തി, യുവാവ് പിടിയില്‍

  • By Sandra
Google Oneindia Malayalam News

ജക്കാര്‍ത്ത: പോപ്പുലര്‍ ഗെയിം സിരീസായ പോക്കെമോന്‍ ഗോ അതിരുകടന്നതോടെ യുവാവിനെ സൈന്യം പിടികൂടി. ഇന്തോനേഷ്യയിലെ സൈനികത്താവളത്തിന് സമീപത്ത് അസ്വാഭാവികമായി ഫ്രഞ്ച് യുവാവിനെ സംശയത്തെ തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ റിയാലിറ്റി ഗെയിം കളിച്ചാണ് യുവാവ് അതീവസുരക്ഷയുള്ള മേഖലയില്‍ എത്തിയതെന്ന് തെളിഞ്ഞത്. 27കാരനായ റോമിയന്‍ പിയറാണ് സൈന്യത്തിന്റെ പിടിയിലായത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫേസ്ബുക്കും വാട്‌സ്ആപ്പും വേണ്ട, സോഷ്യല്‍ മീഡിയക്ക് കേന്ദ്രം വിലങ്ങിടും!സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫേസ്ബുക്കും വാട്‌സ്ആപ്പും വേണ്ട, സോഷ്യല്‍ മീഡിയക്ക് കേന്ദ്രം വിലങ്ങിടും!

അതീവ സുരക്ഷയുള്ള പ്രദേശത്ത് കണ്ടെത്തിയ യുവാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത യുവാവിനെ ചൊവ്വാഴ്ച രാവിലെയാണ് വിട്ടയച്ചത്. പോക്കെമോന്‍ ഗോയില്‍ പോക്കറ്റ് മോണ്‍സ്‌റ്റേഴ്‌സിനെ പിടികൂടുകയായിരുന്നു എന്നാണ് യുവാവ് സൈന്യത്തോട് പറഞ്ഞത്. ഇതോടെ പോക്കെമോന്‍ ഗെയിം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഉപയോക്താക്കള്‍ ജാഗരൂകരാകണമെന്നും സേനാ വക്താവ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

xpokmongo

പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ...പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ...

പോക്കെമോന്‍ ഗോ അപരിചിതര്‍ സ്വകാര്യ ആസ്തികളില്‍ പ്രവേശിക്കാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനുമുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി വക്താവ് വ്യക്തമാക്കി. രണ്ട് ആഴ്ച മുമ്പ് പുറത്തിറക്കിയ ഗെയിം സിരീസ് ലോകത്തിന്റെ എല്ലാ ഭാഗത്തും മികച്ച പ്രതികരണമാണുണ്ടാക്കിയിട്ടുള്ളത്. ഗെയിം സിരീസിനെതിരെ കുറ്റകൃത്യങ്ങളും, ട്രാഫിക് നിയമലംഘനവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

English summary
27-year-old French man held by army on trying to catch virtual “pocket monsters” during an evening run when he wandered onto the high-security compound.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X