പോക്കെമോന്‍ ഗുഹയിലെത്തിച്ചു, തിരിച്ചെത്തിച്ചത് ഫയര്‍ഫോഴ്‌സ്!!!
വില്‍സ്റ്റെയര്‍: ജാപ്പനീസ് കമ്പനിയായ നിന്റെഡോയുടെ പോക്കെമോന്‍ ഗോ ആരാധകര്‍ക്ക് പണി കൊടുക്കുന്നു. പോക്കെമോന്‍ ഗോയില്‍ അത്ഭുതങ്ങള്‍ തേടിപ്പോയ ഒരു സംഘം കൗമാരക്കാരാണ് ഗുഹയ്ക്കുള്ളിലകപ്പെട്ടത്. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ സംഘത്തെ പുറത്തെത്തിച്ചത് ഖനി രക്ഷാ പ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും എത്തിയാണ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വൈല്‍സ്‌റ്റെയറിലാണ് സംഭവം.
ബ്രിട്ടനില്‍ ഈ ആഴ്ച ആരംഭിച്ച റിയാലിറ്റി ഗെയിം കളിക്കുന്നതില്‍ വ്യത്യസ്തത തേടിപ്പോയ നാല് പേര്‍ക്കാണ് പോക്കെമോന്‍ പണി കൊടുത്തത്. ഗുഹയ്ക്കുള്ളിലേക്ക് കടന്നതോടെ ഫോണിന്റെ സിഗ്നല്‍ നഷ്ടപ്പെട്ടതോടെ ഏറെ നേരെ ഗുഹക്കുള്ളില്‍ കുടുങ്ങിക്കിടന്ന ശേഷം സിഗ്നല്‍ കിട്ടിയപ്പോള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതാണ് ഇവര്‍ക്ക് രക്ഷയായത്. ക്വാറികളും ഗുഹകളും നിറഞ്ഞ ഒരു പ്രദേശത്താണ് നാല് പേരും അകപ്പെട്ടുപോയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഗുഹക്കുള്ളിലെ ചില ഭാഗങ്ങള്‍ പ്രതിരോധമന്ത്രാലയം അടച്ചിട്ടിരിക്കുകയാണ്. ഗെയിഡോ മാപ്പോ ഇല്ലാതെ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുള്ള സ്ഥലത്തായിരുന്നു സംഭവം.

പോക്കെമോന്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. എന്നത് ഏറെ ശ്രദ്ധേയമാണ്. രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ആയേക്കാവുന്നതാണ് ജാപ്പനീസ് കമ്പനി പുറത്തിറക്കിയ മൊബൈല്‍ ഗെയിം സിരീസെന്നും ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications