കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 വര്‍ഷം മുന്‍പ് കാണാതായ സ്വര്‍ണം നിറച്ച നാസികളുടെ ട്രെയിന്‍ കണ്ടെത്തിയെന്ന്

Google Oneindia Malayalam News

വാഴ്‌സ: 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ നാസി ട്രെയിന്‍ കണ്ടെത്തിയതായി പോളണ്ട് മാധ്യമങ്ങള്‍. സ്വര്‍ണവും അമൂല്യ രത്‌നങ്ങളും നിറച്ച ട്രെയിന്‍ രണ്ടാം ലോകയുദ്ധ കാലത്ത് 1945ല്‍ ആണ് കാണാതായത്. ഈ ട്രെയിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രണ്ട് യുവാക്കളാണ് രംഗത്തെത്തിയത്. ലക്ഷം കോടികള്‍ വിലവരുന്ന അമൂല്യ സ്വര്‍ണ-രത്‌ന ശേഖരങ്ങളാണ് ട്രെയിനില്‍ ഉള്ളത്. എന്നാല്‍ ട്രെയിനുള്ളില്‍ ശത്രുക്കള്‍ കുഴിബോംബ് സ്ഥാപിച്ചിരിയ്ക്കാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു.

പോളിഷ് നഗരമായ വ്രോത്സാഫില്‍ നിന്നാണ് ട്രെയിന്‍ കാണാതായാത്. ജര്‍മ്മന്‍ സ്വദേശിയും പോളണ്ട് സ്വദേശിയുമാണ് 490 അടി നീളമുള്ള ട്രെയിനിന്റെ ഭാഗം കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. നാസികള്‍ ട്രെയിനില്‍ സൂക്ഷിച്ച നിധി ഉണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വാള്‍ബ്രിസിച്ച് ജില്ല കൗണ്‍സില്‍ അംഗം മരിക ടൊകാര്‍സ്‌കയും ട്രെയിന്‍ കണ്ടെത്തിയ വാര്‍ത്ത സ്ഥിരീകിരിയ്ക്കുന്നു. എന്നാല്‍ ഇത് കാണാതായ നാസി ട്രെയിന്‍ തന്നെയാണോ എന്ന കാര്യം വ്യക്തമല്ല.

Nazi Gold Train

300 ടണ്‍ സ്വര്‍ണമെങ്കിലും ട്രെയിനില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 200 മില്യണ്‍ ഡോളര്‍ വിലവരുന്ന അമൂല്യ ശേഖരങ്ങളാണ് ട്രെയിനുലുള്ളത്. ഒട്ടേറെ നിധി അന്വേഷകര്‍ കാണാതായ നാസി ട്രെയിന്‍ തിരഞ്ഞ് പോയിട്ടുണ്ട്. പോളിഷ് മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷമാക്കുകയാണ്. എന്തായാലും സംഭവത്തെപ്പറ്റി കൂടുതല്‍ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വരുദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Have treasure hunters found missing Nazi train stuffed with gold?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X