പൂര്‍ണ നഗ്നയായി യുവതിയുടെ ഷോപ്പിംഗ്
ക്രാകോ(പോളണ്ട്): അല്പ വസ്ത്രധാരിയായിപോലും നമ്മുടെ നാട്ടില്‍ ഒരു സ്ത്രീക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അങ്ങിനെയുള്ളപ്പോള്‍ ഒരു സ്ത്രീ പൂര്‍ണ നഗ്നയായെത്തിയാല്‍ എന്തു സംഭവിക്കും. ഊഹിക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍, ശരീരത്തില്‍ നൂല്‍ബന്ധമില്ലാതെ ടൗണിലിറങ്ങിയ സ്ത്രീ ഷോപ്പിംഗ് നടത്തി തിരിച്ചു പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ഇന്ത്യയിലല്ല സംഭവം അരങ്ങേറിയത്, പോളണ്ടിലെ ക്രാകോയിലാണ്. യുവതി നഗ്നയായി നടന്നു വരുന്നതും ഷോപ്പിനുള്ളിലേക്ക് കയറുന്നതുമൊക്കെ വീഡിയോയിലുണ്ട്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ഷോപ്പിംഗിന് വന്നവരോ, കടയിലുള്ളവരോ ആരും തന്നെ ആ യുവതിയെ ശ്രദ്ധിക്കുന്നില്ല. ഒരു സ്ത്രീ വസ്ത്രം ധരിച്ചെത്തിയാല്‍ എങ്ങിനെയാണോ അതുപോലെയായിരുന്നു അവരോടുള്ള സമീപനം.
ആരും തുറിച്ചു നോക്കുകയോ അത്ഭുതപ്പെടുകയോ ചെയ്യുന്നില്ല. എല്ലാവരെയും പോലെ സാധനങ്ങള്‍ തിരഞ്ഞെടുത്ത് ക്യൂ നിന്ന് പണം നല്‍കിയാണ് ഒടുവില്‍ സ്ത്രീ മടങ്ങിയത്. സാന്‍വിച്ചും മറ്റു സാധനങ്ങളും അവര്‍ വാങ്ങി. അവര്‍ മദ്യപിച്ചിരുന്നില്ല. മനോരോഗത്തിന്റെ യാതൊരു ലക്ഷണവും അവര്‍ പ്രകടിപ്പിച്ചിരുന്നുമില്ല. എന്നാല്‍, എന്താണ് നഗ്നയായി ഷോപ്പിംഗിനെത്താനുണ്ടായ കാരണം എന്നുമാത്രം വ്യക്തമല്ല.
ആരും ശ്രദ്ധിക്കാതിരുന്ന ഇവരെ അടുത്തുള്ള പെട്രോള്‍ പമ്പിലെ യുവാവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇയാള്‍ അവര്‍ക്കടുത്ത് വന്ന് വീഡിയോ പകര്‍ത്തുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. അതില്‍ യുവതി അസ്വാരസ്യം പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം വീഡിയോയില്‍ പകര്‍ത്തിയ യുവാവാണ് പിന്നീട് പുറം ലോകത്തെത്തിച്ചത്. അത് പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.


Click it and Unblock the Notifications