കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിന്റെ പേരില്‍ തട്ടിപ്പുനടത്തി; 15 പേരെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

Google Oneindia Malayalam News

റിയാദ്: ഹജ്ജ് സംബന്ധമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത നീക്കങ്ങളിലൂടെയാണ് തട്ടിപ്പുനടത്തിയവരെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സൗദിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി (എസ്പിഎ)യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹജ്ജ് ഉള്‍പ്പെടെയുള്ള വ്യാജ സേവനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് വിവിധ രാജ്യക്കാരായ ഏഴ് പേരെയും മക്ക പോലീസ് അറസ്റ്റ് ചെയ്തു.

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ പുണ്യസ്ഥലങ്ങളിലേക്കും ഹോട്ടലുകളിലേക്കും ഗതാഗതസൗകര്യം നല്‍കുമെന്നും തീര്‍ഥാടകര്‍ക്ക് ബലി അര്‍പ്പിക്കാന്‍ സുരക്ഷിതമായ അവസരം നല്‍കും എന്നുമാണ് ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ പറഞ്ഞിരിക്കുന്നത് എന്ന് എസ്പിഎ പ്രസ്താവനയില്‍ പറഞ്ഞു.

hajj

മക്കയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് വ്യാജ ഗതാഗത സേവനങ്ങള്‍ വാഗ്ദാനം ചെയ്ത ഏഴ് പ്രവാസികളെ ഒരു പ്രത്യേക നീക്കത്തിലൂടെയാണ് റിയാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹജ്ജ് കാമ്പെയ്‌നുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിയാദില്‍ ലൈസന്‍സില്ലാത്ത വെബ്‌സൈറ്റ് നടത്തിയതിന് മറ്റൊരു പ്രവാസിയേയും കസ്റ്റഡിയിലെടുത്തു. തട്ടിപ്പുകാരെ കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, നാല് വര്‍ഷത്തിനിടെ രാജ്യം അഞ്ചാം തിരഞ്ഞെടുപ്പിലേക്ക്ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, നാല് വര്‍ഷത്തിനിടെ രാജ്യം അഞ്ചാം തിരഞ്ഞെടുപ്പിലേക്ക്

അനധികൃത ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കുമെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കയ്യില്‍ പൂക്കളും കണ്ണില്‍ നാണവും; ഏറ്റവും പുതിയ ചിത്രങ്ങളുമായി പ്രിയ താരം പ്രിയങ്ക

അതേസമയം, ഭിക്ഷാടനം നടത്തിയതിന് ബംഗ്ലാദേശി പൗരനെ സൗദി അറേബ്യയിലെ മദീനയില്‍ വെച്ച് അറസ്റ്റ് ചെയ്തതിരുന്നു. എം.ഡി മോട്ടിയാര്‍ റഹ്മാന്‍ എന്ന ആളാണ് അറസ്റ്റിലായത്.സൗദി അറേബ്യയിലെ മുസ്ലീങ്ങളുടെ രണ്ട് പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മദീനയില്‍ വെച്ച് തന്റെ ബാഗ് മോഷ്ടിക്കപ്പെട്ടുവെന്ന വ്യാജേന ഇയാള്‍ ഭിക്ഷാടനം നടത്തിക്കുയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തിന് പിന്നാലെ ബംഗ്ലാദേശ് മതകാര്യ മന്ത്രാലയം ഹജ്ജിനായി സൗദിയിലേക്കുള്ള യാത്ര ക്രമീകരിക്കുന്ന ഏജന്‍സിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
police arrested 15 people in Saudi who committed fraud in the name of Hajj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X