Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാത്ത് ടബ്ബില്‍ പൂര്‍ണ നഗ്നനായി ഒരു യുവാവ്..പൊലീസിനെ കണ്ടിട്ടും കൂസലില്ല...കാരണം

നിങ്ങള്‍ പെട്ടെന്ന് നിങ്ങളുടെ വീട്ടിലെ ബാത്ത്‌റൂമില്‍ കയറി നോക്കുമ്പോള്‍ ബാത്ത് ടബ്ബില്‍ അജ്ഞാതനായ ഒരാളെ കണ്ടാലോ അതും പൂര്‍ണ നഗ്നനായി. അങ്ങനൊരു സംഭവം നടന്നു. ക്രിസ്മസിന്റെ തലേ ദിവസമാണ് യുഎസിൽ സംഭവം നടക്കുന്നത്. രാത്രി ഡോര്‍ പൊളിച്ച് പ്രതി അകത്തു കയറി എന്നാണ് വീട്ടുടമ പറയുന്നത്.

ഡോര്‍ തകര്‍ന്ന നിലയില്‍ കാണപ്പെട്ടെങ്കിലും അവിടെ ഒന്നും ആരെയും കണ്ടില്ല..എന്ത് ചെയ്യണമെന്നറിയാതെ വീട്ടുടമ പകച്ചുനിന്നു. പിറ്റേദിവസം വീടിന്റെ മുകളിലെ നിലയിൽ നിന്ന് ശബ്ദം കേട്ടപ്പോഴാണ് ഉടമ വീണ്ടും പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് വന്നപ്പോൾ കണ്ട കാഴ്ച്ചയോ ! ഒരു ഭാവഭേദവുമില്ലാതെ ന​ഗ്നനായി ബാത്ത് ടബ്ബിൽ ഒരു യുവാവ് കിടക്കുകയാണ്.

1

രണ്ടാം നിലയിലെ മാസ്റ്റർ സ്യൂട്ടിന്റെ മാസ്റ്റർ ബെഡ്‌റൂമിനുള്ളിൽ ആണ് , ചൂടുവെള്ളം നിറഞ്ഞ ഒരു ടബ്ബിനുള്ളിൽ കുളിച്ചുകൊണ്ടിരിക്കുന്ന ഷോലിംഗിനെ കണ്ടെത്തിയത്. പോലീസ് ഇയാളെ കയ്യോടെ പൊക്കി. എന്നാൽ ഇയാൾ പറഞ്ഞത് വിചിത്രമായ കാര്യമായിരുന്നു. താൻ താമസിക്കുന്ന സ്ഥലമാണെന്ന് കരുതിയാണ് ആ വീട്ടിൽ പോയത് എന്നാണ് അയാൾ പറഞ്ഞത്.

2

താമസസ്ഥലത്ത് നിന്ന് സഹോദരന്റെ കൂടെ പുറത്തിറങ്ങിയതാണെന്നും എന്നാൽ കൂട്ടം തെറ്റിപ്പോയെന്നും അങ്ങനെയാണ് ഇവിടെ എത്തിയതെന്നും ഇയാൾ പറയുന്നു..
ക്രിസ്മസ് തലേന്ന് ഫോർട്ട് മിയേഴ്‌സിൽ തന്റെ സഹോദരനൊപ്പം പാർട്ടിക്ക് പോകുകയായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ഞ്ഞു.

3

വീടിനുള്ളിലേക്ക് കടക്കാൻ ഡോർ തകർക്കാൻ പാറ ഉപയോഗിച്ചതായി ഷോലിംഗ് സമ്മതിച്ചെങ്കിലും അത് തന്റെ താമസ സ്ഥലമാണെന്ന് കരുതിയത് കൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞു. ഇങ്ങനെ പലതും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും..എട്ടിന്റെ പണി ഇയാൾക്ക് കിട്ടി.. വീട് തകർത്തതിനും ഉപകരണങ്ങൾ തകർത്തതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്...

4

ഈ സംഭവം സോഷ്യൽമീഡിയയിൽ വൈറലാണ്. നിരവധിപേരാണ് അഭിപ്രായവുമായി എത്തിയിരിക്കുന്നത്. താൻ നിൽക്കുന്ന സ്ഥലം ഇത്രയും ഓർമയില്ലാത്ത ആളുണ്ടാവുമോ എന്നാണ് ഒരാൾ ചോദിക്കുന്നത്. താൻ നിൽക്കുന്ന സ്ഥലത്തിന്റെ വാതിലൊക്കെ പാറ കൊണ്ട് തകർത്ത് അകത്ത് കയറുമെന്ന് പറഞ്ഞാൽ അതൊക്കെ എങ്ങനെ വിശ്വസിക്കും എന്നാണ് വേറൊരു കമന്റ്.. തട്ടിപ്പ് പറയുമ്പോൾ വിശ്വാസിക്കാൻ പറ്റുന്ന തട്ടിപ്പ് പറയണ്ടേ എന്നാണ് മറ്റൊരു കമന്റ്...

5

ഇത് ആദ്യമായല്ല ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ഇതിന് മുമ്പും ഇത് പോലെ സംഭവം നടന്നിരുന്നു, വീട് തകർത്ത് അകത്തുകയറിയ യുവാവ് ബാത്ത്ടബ്ബിൽ കുളിക്കുകയും ഉറങ്ങുകയും കാപ്പി ഇട്ട് കുടിക്കുകയും ചെയ്തിരുന്നു. ഇയാളെയും പോലീസ് കയ്യോടെ പിടിച്ചിരുന്നു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+