കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ വീണ്ടുമൊരു ജോര്‍ജ് ഫ്‌ളോയിഡ്; പോലീസ് ക്രൂരത, യുവാവ് കൊല്ലപ്പെട്ടു, മറച്ചുവെക്കാന്‍ ശ്രമം

ജോര്‍ജ് ഫ്‌ളോയിഡിന്റെ ക്രൂരമായ പോലീസ് മര്‍ദനത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ യുഎസ്സില്‍ മറ്റൊരു സംഭവം. മര്‍ദനമേറ്റ കറുത്ത വംശജനായ യുവാവ് കൊല്ലപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു

Google Oneindia Malayalam News
us police

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കസ്റ്റഡി മരണത്തിന് സമാനമായി മറ്റൊരു നരഹത്യ. പോലീസിന്റെ ക്രൂരമര്‍ദനത്തില്‍ 29കാരനായ കറുത്തവംശജനാണ് കൊല്ലപ്പെട്ടത്. ടയര്‍ നിക്കോള്‍സ് എന്ന യുവാവിന്റെ മരണം യുഎസ്സില്‍ പോലീസിനെ വീണ്ടും വിവാദത്തിലാക്കിയിരിക്കുകയാണ്.

ട്രാഫിക് ലംഘനത്തിന് ഇയാള്‍ അറസ്റ്റിലായി എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ പോലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ക്രൂരമായി യുവാവിനെ പോലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ബോഡിക്യാം ഫുട്ടേജുകളാണ് പുറത്തുവന്നത്. നാല് വീഡിയോകളാണ് ഉള്ളത്.

ഈ ദൃശ്യങ്ങളില്‍ നിക്കോള്‍സ് നിലത്തിരിക്കുന്നതാണ് കാണുന്നത്. മൂന്ന് തവണ അമ്മേ എന്ന് വിളിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ മുഖത്ത് ചവിട്ടുകയും, ഇടിക്കുകയും ചെയ്യുന്നുണ്ട്.

us police

ജനുവരി പത്തിന് ആശുപത്രിയില്‍ വെച്ചാണ് നിക്കോള്‍സ് മരിക്കുന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണിത്. ഇവിടെയുള്ള പവര്‍പോളിനടുത്തായുള്ള ക്യാമറിയില്‍ നിന്നാണ് ഇതിലൊരു ദൃശ്യം റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

ഒരു പോലീസുകാരന്‍ നിക്കോള്‍സിന്റെ ദേഹത്ത് കാല്‍മുട്ട് അമര്‍ത്തി വെച്ചിരിക്കുകയായിരുന്നു. മറ്റൊരു പോലീസുകാരനെ തുടര്‍ച്ചയായി നിക്കോള്‍സിനെ ചവിട്ടുന്നുണ്ടായിരുന്നു. മുഖത്താണ് ധാരാളം ചവിട്ടേല്‍ക്കുന്നത്.

നിരവധി തവണ ചവിട്ടിയിടും മുഖത്ത് ചവിട്ടിയിട്ടും പോലീസുകാര്‍ ക്രൂരത അവസാനിപ്പിച്ചിരുന്നില്ല. നിക്കോള്‍സിനെ ഇവര്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ ഇതിനിടെ വീഴുന്നതും കാണാം.

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

മുഖമടിച്ചാണ് നിക്കോള്‍സ് നിലത്ത് വീണത്. ഒരു ഓഫീസര്‍ ഈ യുവാവിനെ ക്രൂയിസറിലേക്ക് തള്ളി മാറ്റുന്നതും, ബോധമില്ലാതെ നിന്ന ഇയാളെ ഇരുത്താനും ശ്രമിക്കുന്നുണ്ട്. നിക്കോള്‍സ് ഇടയ്ക്കിടെ താഴേക്ക് വീഴുന്നതും കാണാം.

ഇയാള്‍ക്ക് വേണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍ വരുന്നതും കാത്ത് പോലീസ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. നിക്കോള്‍സിന് യാതൊരു അനക്കവുമില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

പോലീസുകാരുടെ ക്രൂര മര്‍ദനങ്ങളാണ് നിക്കോള്‍സിന്റെ ജീവന്‍ എടുത്തതെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം. ഈ രംഗത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് മറ്റ് മൂന്ന് വീഡിയോയില്‍ ഉള്ളത്. മെംഫിസ് പോലീസ് വിഭാഗമാണ് ഇത് പുറത്തുവിട്ടത്.

ഇത് ഉദ്യോഗസ്ഥരുടെ ചെസ്റ്റ് ക്യാമറയില്‍ നിന്ന് ലഭിച്ചതാണ്. നിക്കോള്‍സിനെതിരെ ടേസര്‍ പ്രയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ എല്ലാം ഇയാളെ പിടിക്കാന്‍ പോലീസ് ശ്രമിക്കുന്നതാണ്.

ഉണ്ടായ സംഭവങ്ങളെല്ലാം പോലീസ് മറച്ചുവെച്ചെന്ന് വ്യക്തമാണ്. തന്റെ മകനെ പോലീസ് തല്ലിക്കൊന്നതാണെന്ന് നിക്കോള്‍സിന്റെ അമ്മ റോ വോന്‍ പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്‍ ഇവരെ വിളിച്ചു. വലിയ പ്രതിഷേധം രാജ്യത്ത് നടക്കുന്നുണ്ട്.സമാധാനപരമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

English summary
police brutality again in america, 29 year old youth died in police beating and they cover up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X