Get Updates
Get notified of breaking news, exclusive insights, and must-see stories!

റാസല്‍ഖൈമയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളുടെ മ്യതദേഹം കിട്ടി

റാസല്‍ഖൈമ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ റാസല്‍ഖൈമയിലെ വാദിയില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തിലെ കുട്ടികളുടെ മ്യതദേഹങ്ങള്‍ പോലീസ് കണ്ടെത്തി. ഇതോടെ അപകടത്തില്‍ അമ്മയടക്കം കുടുബത്തിലെ 4 പേരാണ് മരിച്ചത്.

ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇവര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ ഒഴുകിപ്പോകുകയായിരുന്നു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസും രക്ഷാപ്രവര്‍ത്തന സംഘവും ചേര്‍ന്ന് സ്വദേശിയായ പൗരനെ രക്ഷപ്പെടുത്തിയെങ്കിലും ഇയാളുടെ ഭാര്യയും മൂന്നു കുട്ടികളെയും കാണാതാവുകയായിരുന്നു. തുടര്‍ന്നു നടന്ന തിരച്ചലില്‍ ഭാര്യയുടെയും പതിനൊന്നു വയസ്സുള്ള മൂത്ത മകളുടെയും മ്യതദേഹങ്ങള്‍ പോലീസ് കണ്ടെത്തി.

rakacc

ഇന്നലെ നടന്ന തുടര്‍ തിരച്ചലിലാണ് ആറും മൂന്നും വയസ്സുള്ള കുട്ടികളുടെ മ്യതദേഹങ്ങള്‍ കണ്ടെത്താനായത്. റാസല്‍ഖൈമയിലെ മലയോര പ്രദേശമായ അല്‍ ഗോറിലെ വാദിയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ യുഎഇ ലെ പല വാദികളും നിറഞ്ഞ് കവിഞ്ഞ് ഒഴുകി കൊണ്ടിരിക്കുകയാണ്. വാഹനം ഓടിച്ച് വാദിയില്‍ ഇറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+