13 കാരിയെ പലതവണ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് 100വര്‍ഷം കഠിന തടവ്, ക്രൂരത കേട്ടാല്‍...
കോലാലംപൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ കോടതി 100 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ജയില്‍ ശിക്ഷയ്ക്ക് പുറമെ 15 ചാട്ടടിയും കോടതി വിധിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രായമോ അത്തരത്തിലുള്ള കുറ്റത്തിന്റെ പരിണിത ഫലങ്ങളേ കുറിച്ചോ ബോധവാനല്ലാത്ത സാഹചര്യത്തിലാണ് പ്രതിക്ക് 100 വര്‍ഷം ശിക്ഷ വിധിച്ചത്.

പലതവണ പീഡനം
2012 ല്‍ മലേഷ്യയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നാല്തവണ പീഡിപ്പിച്ചുവെന്ന കേസിലാണ് പോലീസ് ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ചത്.

പോലിസ്
ഡെപ്യൂട്ടി സൂപ്രണ്ടായ റോഹൈസാത് അബ്ദുള്‍ അനി എന്ന ഉദ്യോഗസ്ഥനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ഇയാള്‍ പോലീസ് വകുപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്.

ശിക്ഷ
കുറ്റക്കാരനായി കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് 100 വര്‍ഷം കഠിന തടവും ഇതിന് പുറമെ 15 ചാട്ടടിയും കോടതി വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇയാള്‍ ഒരിക്കലും പൊതുജനത്തിന് സംരക്ഷകനല്ലെന്ന് കോടതി പറഞ്ഞു.

ഇത്രയും വര്‍ഷമുള്ള ശിക്ഷ
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രായമോ അത്തരത്തിലുള്ള കുറ്റത്തിന്റെ പരിണിത ഫലങ്ങളേ കുറിച്ചോ ബോധവാനല്ലാത്ത സാഹചര്യത്തിലാണ് പ്രതിക്ക് 100 വര്‍ഷം ശിക്ഷ വിധിച്ചത്.

നിയമാനുസൃത ഇളവ്
100 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചെങ്കിലും ഇയാള്‍ക്ക് 20 വര്‍ഷം വരെ മാത്രമേ ശിക്ഷയില്‍ ഇളവ് നല്‍കുകയുള്ളൂ.

പ്രതികരിക്കാതിരുന്നത്
ശിക്ഷാ ഇളവിനായി അപ്പീല്‍ സമര്‍പ്പിക്കുമെന്ന്പ്ര തീക്ഷിച്ചെങ്കിലും ഭാര്യയോടപ്പം കോടതിയില്‍ എത്തിയ ഇയാളുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോള്‍ട്ട് ചെയ്തു.
പെണ്‍കുട്ടി, പീഡനം.












Click it and Unblock the Notifications