ഹിന്ദുരാഷ്ട്രങ്ങളെക്കാള്‍ ഏറെ മന്ത്രവാദികളും ആള്‍ദൈവങ്ങളും മുസ്ലീം രാഷ്ട്രങ്ങളിലോ? ഞെട്ടിപ്പോകും
കറാച്ചി: ആള്‍ദൈവങ്ങളും മന്ത്രവാദവുമൊക്കെ ചില മതങ്ങളുടെ മാത്രം ഭാഗമാണെന്ന് കരുതുക വയ്യ. ഇത്തരം വിശ്വസങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും മന്ത്രവാദവും ആള്‍ദൈവങ്ങളുമൊക്കെ പെരുകി വരികയാണ്. പാകിസ്താന്‍ മന്ത്രവാദത്തിന്റെ വിളനിലമായി മാറുകയാണ്. ബാധയൊഴിപ്പിയ്ക്കാനെന്ന പേരില്‍ കഴിഞ്ഞ ദിവസം മന്ത്രവാദി നടത്തിയ ആഭിചാരത്തില്‍ കൊല്ലപ്പെട്ടത് 40കാരിയായ സ്ത്രീയും 15കാരിയായ മകളും കൊല്ലപ്പെട്ടത്.
മുള്‍ട്ടാനിലെ കോട്ട് ആദുവിലാണ് സംഭവം. സ്ത്രീയ്ക്കും മകള്‍ക്കും പ്രേതബാധയുണ്ടെന്ന് വിശ്വസിപ്പിച്ച മന്ത്രവാദിയും സഹായിയായ സ്ത്രീയും ഇരുവരേയും ഒരു മുറിയില്‍ പൂട്ടിയിട്ടാണ് ആഭിചാരം നടത്തിയത്. മന്ത്രവാദത്തിനിടെ മുറിയില്‍ തീയിട്ട് ഇരുവരേയും പൂട്ടുകയായിരുന്നു.

തീ പടരുകയും കനത്ത പുക ഉയരുകയും ചെയ്തു. അമ്മയും മകളഴും പുക ശ്വസിച്ച് മരിയ്ക്കുകയായിരുന്നു. പൊലീസ് മന്ത്രവാദിയ്ക്കും സഹായിക്കും വേണ്ടിയുള്ള തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ ഇരുവരേയും ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പാണ് മന്ത്രവാദിയയുടെ വാക്ക് വിശ്വസിച്ച് പാകിസ്താനി യുവാവ് തന്റെ അഞ്ച് മക്കളെ കൊലപ്പെടുത്തിയത്.












Click it and Unblock the Notifications