കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണിന്‍റെ മൃതദേഹത്തിന് കാവല്‍ നിന്ന് ഗോത്രവര്‍ഗക്കാര്‍; സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചു

  • By Goury Viswanathan
Google Oneindia Malayalam News

പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാനിലെ സെന്‍റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാര്‍ അന്പെയ്ത് കൊലപ്പെടുത്തിയ ജോണിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെപ്പറ്റി പോലീസുകാര്‍ക്ക് വിവരം ലഭിച്ചതായി സൂചന. മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നല്‍കിയാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ കണ്ണുവെട്ടിച്ച് ജോണ്‍ ദ്വീപിലെത്തിയത്. ഇതേ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പോലീസ് ദ്വീപിന് സമീപത്ത് എത്തിയിരുന്നു.

തീരത്തേയ്ക്ക് വള്ളം അടുക്കുന്നത് കണ്ടതോടെ നാലഞ്ച് ഗോത്രവര്‍ഗക്കാര്‍ ഇവര്‍ക്ക് നേരെ അന്പെയ്യുകയായിരുന്നു. ജോണിന്‍റെ മൃതദേഹത്തിന് ഇവര്‍ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നണ് കരുതുന്നത്. ഇതോടെ മൃതദേഹം വീണ്ടെടുക്കാമെന്നുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

നവംബര്‍ 17ന്

നവംബര്‍ 17ന്

നവംബര്‍ 17ാം തീയതിയാണ് അമേരിക്കക്കാരനായ മതപ്രചാരകന്‍ ജോണ്‍ അലന്‍ ചൗ കൊല്ലപ്പെടുന്നത്. ഗോത്രവര്‍ഗക്കാരുമായി അടുപ്പം സ്ഥാപിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നു ജോണിന്‍റെ യാത്രയുടെ ലക്ഷ്യം. കൊല്ലപ്പെടുന്നതിന് മുന്പുള്ള രണ്ട് ദിവസങ്ങളിലും ജോണ്‍ ദ്വീപിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും സെന്‍റിനലുകളുടെ ആക്രമണത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. കൗമാരക്കാരനായ ഗോത്രവര്‍ഗത്തിലെ കുട്ടിയുടെ അന്പ് ജോണിന്‍റെ കൈയ്യിലുണ്ടായിരുന്ന ബൈബിളിലാണ് തറഞ്ഞ് കയറിയത്.

ഒടുവില്‍ മരണം

ഒടുവില്‍ മരണം

രണ്ടു തവണയും കഷ്ടിച്ച് രക്ഷപെട്ട ജോണ്‍ ദ്വീപിലേക്കുള്ള യാത്രയുടെ തന്‍റെ അനുഭവങ്ങള്‍ ഡയറിയില്‍ കുറിച്ചിരുന്നു. താന്‍ കൊല്ലപ്പെട്ടേക്കുമെന്ന ഭയം ജോണിനുണ്ടായിരുന്നു. ജോണിന്‍റെ മൃതദേഹം കെട്ടിവലിച്ച് കൊണ്ടുപോകുന്നത് കണ്ടുവെന്ന് മത്സ്യത്തൊഴിലാളികളാണ് അറിയിച്ചത്. 2016ല്‍ ദിശ തെറ്റി ദ്വീപിലേക്ക് എത്തിപ്പെട്ട കപ്പലിലുണ്ടായിരുന്ന നാവികരെ സമാനമായ രീതിയില്‍ സെന്‍റിനലുകള്‍ കൊലപ്പെടുത്തിയിരുന്നു.

മൃതദേഹം വീണ്ടെടുക്കാന്‍

മൃതദേഹം വീണ്ടെടുക്കാന്‍

ജോണിന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ പല മാര്‍ഗങ്ങളും ആലോചിക്കുകയാണ് പോലീസ്. അതീവ സംരക്ഷിത വിഭാഗമായ സെന്‍റിനലുകളെ ഭയപ്പെടുത്തിയോ ആക്രമിച്ചോ മൃതദേഹം വീണ്ടെടുക്കുക സാധ്യമല്ല. രോഗപ്രതിരോധ ശേഷി തീരെ കുറവായ ഇവര്‍ക്ക് ചെറുയാരു അണുബാധയോ ജലദോഷമോ പോലും മരണത്തിന് കാരണമായേക്കം. തേങ്ങയും ഇരുന്പും നല്‍കി അനുനയിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിച്ചിരുന്നെങ്കിലും പ്രായോഗികമല്ലെന്ന് വ്യക്തമാവുകയായിരുന്നു.

അക്രമാസക്തര്‍

അക്രമാസക്തര്‍

ജോണിന്‍റെ സന്ദര്‍ശനത്തിനും കൊലപാതകത്തിനും ശേഷം പുറംലോകത്ത് നിന്നുള്ളവരോട് കൂടുതല്‍ അക്രമാസക്തരാവുകയാണ് സെന്‍റിനലുകള്‍. കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലില്‍ മത്സ്യത്തൊഴിലാളികളുമായി ദ്വീപിന് ചുറ്റും പോലീസ് നിരീക്ഷണം നടത്തിയിരുന്നു. മൃതദേഹം വീണ്ടെടുക്കാനായി സെന്‍റിനലുകളെ ബുദ്ധിമുട്ടിക്കരുതെന്നാണ് അമേരിക്കയില്‍ നിന്നും ജോണിന്‍റെ കുടുംബം അറിയിച്ചിരിക്കുന്നത്.

 ആചാരങ്ങള്‍ പഠിക്കുന്നു

ആചാരങ്ങള്‍ പഠിക്കുന്നു

മൃതദേഹം വീണ്ടെടുക്കാനുള്ള തന്ത്രങ്ങള്‍ക്കായി സെന്‍റിനലുകളുടെ ഗോത്രാചാരങ്ങളെക്കുറിച്ച് പഠിക്കുകയാണ് പോലീസ് ഇപ്പോള്‍. ഓരോ വിഭാഗങ്ങള്‍ക്കും മരണവുമായി ബന്ധപ്പെട്ട ചില ആചാരങ്ങള്‍ ഉണ്ടാകും. മൃതദേഹം കുഴിച്ചിട്ട് രണ്ട് ദിവസത്തിന് ശേഷം ഇവര്‍ ഇത് പുറത്തെടുക്കുമെന്നാണ് ചില നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. മുളയില്‍ കുത്തി അതിക്രമിച്ച് കടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി തീരത്ത് പ്രദര്‍ശിപ്പിക്കുമെന്നും ചില നിരീക്ഷണങ്ങളുണ്ട്.

<strong></strong>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനെ ആര്‍ക്കും അറിയില്ല; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനെ ആര്‍ക്കും അറിയില്ല; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

English summary
police identified the place where police the tribes buried body body of american missionary john
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X