കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടൻ ആക്രമണം: 12 പേർ പോലീസിന്‍റെ വലയിൽ, തിരച്ചിൽ വ്യാപകം, ലക്ഷ്യം തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തൽ!!

മെട്രോ പൊളിറ്റൻ പോലീസ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്

Google Oneindia Malayalam News

ലണ്ടൻ: ലണ്ടൻ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിൽ. ഏഴ് പേരുടെ മരണത്തിനിടയാക്കിയ ശനിയാഴ്ച രാത്രിയിലെ ആക്രമണവുമായി ബന്ധമുള്ള 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്. മെട്രോ പൊളിറ്റൻ പോലീസ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈസ്റ്റ് ലണ്ടനിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഭീകരവിരുദ്ധ സേനയാണ് ലണ്ടൻ ബ്രിഡ്ജ്, ബോറോ മാർക്കറ്റ് എന്നിവിടങ്ങളിലെ ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തത്. പോലീസ് കൂടുതൽ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണം നടത്തിയ മൂന്ന് പേരെ പോലീസ് സംഭവസ്ഥലത്തുവച്ച് തന്നെ വധിച്ചിരുന്നു. ലണ്ടൻ ബ്രിഡ്ജിലെ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഓടിച്ച് കയറ്റിയായിരുന്നു ഒരു ആക്രമണം. ബോറോ മാർക്കറ്റ് ഏരിയയില്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് കത്തിയുമായെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചുകൊണ്ട് രണ്ടാമത്തെ ആക്രമണവുമാണ് ഉണ്ടായത്. ആറ് പേരായിരുന്നു ആദ്യം കൊല്ലപ്പെട്ടതെങ്കിലും പിന്നീട് മരണം ഏഴായി ഉയരുകയും ചെയ്തു.

8d4b-1

ബ്രിട്ടനിൽ ജൂൺ എട്ടിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ശനിയാഴ്ചത്തേത്. വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിലേയ്കക് വാഹനമോടിച്ചു കയറ്റിയ അക്രമി പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളിലേയ്ക്കും വാഹനം ഓടിച്ചു കയറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററിൽ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ പരിപാടിയ്ക്കിടെയാണ് 22 പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണമുണ്ടാകുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സംഗീത നിശയ്ക്കെത്തിയവരാണ്

English summary
Police made 12 arrests in east London on Sunday in connection with an attack on Saturday night in which seven people died and 48 were injured, London's Metropolitan Police Service said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X