• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്യാപ്പിറ്റോൾ കലാപത്തിൽ പോലീസുകാരും: അന്വേഷണം ഊർജ്ജിതം, ചിത്രങ്ങൾ പുറത്ത്

വാഷിംഗ്ടൺ: യുഎസിൽ ട്രംപ് അനുകൂല റാലിയിൽ അടുത്തിടെ പോലീസുകാരും പങ്കെടുത്തിരുന്നതായി കണ്ടെത്തൽ. യുഎസിൽ പുതിയതായി പോലീസ് സേനയിൽ പ്രവേശിച്ച 30 പോലീസ് ഉദ്യോഗസ്ഥരാണ് വാഷിംഗ്ടണിൽ കഴിഞ്ഞ ആഴ്ച നടന്ന റാലിയിൽ പങ്കെടുത്തത്. നിരവധി പ്രതിഷേധക്കാർ യുഎസ് പാർലമെന്റായ ക്യാപിറ്റോൾ ഹൌസിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവർക്കെതിരെ കുറ്റം ചുമത്തിയ പോലീസ് കർശന നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യും.

ശശി തരൂരിന് കേരളത്തില്‍ നിര്‍ണായക റോള്‍, രാഹുല്‍ തീരുമാനിച്ചു, കളി മാറ്റി കോണ്‍ഗ്രസ്, ഒപ്പം ഇവരും!!

വലുതും ചെറുതുമായ വകുപ്പുകളിൽ നിന്നുള്ളവരാണ് ഉദ്യോഗസ്ഥർ. രാജ്യത്തെ എട്ടാമത്തെ വലിയ വകുപ്പായ ഹ്യൂസ്റ്റണിൽ നിന്നുള്ള മുതിർന്ന ഒരു ഓഫീസറും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. റോക്കി മൌണ്ടിലെയും ഫിലാഡൽഫിയയിലെയും ഒരു കൂട്ടം ഉദ്യോഗസ്ഥരും പ്രതിഷേധ റാലിയിൽ അണിനിരന്നിരുന്നു.

ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ക്യാപിറ്റൽ പോലീസ് ഓഫീസർ ബ്രയാൻ സിക്നിക്, ട്രംപ് അനുകൂലിയായ അഷ്‌ലി ബാബിറ്റ് എന്നിവരെയാണ് ക്യാപിറ്റോളിനുള്ളിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ വെടിവച്ചുകൊലപ്പെടുത്തിയത്.

ഫെഡറൽ കുറ്റങ്ങൾ ചുമത്തുമെന്ന് വ്യക്തമായതിനെ തുടർന്ന് ഹ്യൂസ്റ്റൺ പോലീസ് ഓഫീസർ താം ഫാം (18) രാജിവെച്ചതായി ഹ്യൂസ്റ്റൺ ചീഫ് ആർട്ട് അസെവെഡോ ട്വീറ്റിൽ അറിയിച്ചിരുന്നു. കലാപത്തിനിടെ മറ്റ് ട്രംപ് അനുകൂല തീവ്രവാദികൾക്കൊപ്പം ഫാം ട്രംപ് അനുകൂല പതാക കൈവശം വച്ചിരിക്കുന്ന കാപ്പിറ്റോളിനുള്ളിൽ നിന്നുള്ള ഫോട്ടോകൾ പുറത്തുവന്നു. ഈ സംഭവത്തിൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ അന്വേഷണവും നടത്തിവരികയാണ്. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ രാജി. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഒഴിവുകഴിവുകളില്ലെന്നും പ്രത്യേകിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്തരത്തിൽ ഒരു ഇളവും അനുവദിക്കാൻ കഴിയില്ലെന്നും പോലീസ് തലവൻ അസെവെഡോ പറഞ്ഞു.

ദില്ലിയിൽ വാക്‌സിൻ സ്വീകരിച്ച 51 പേർക്ക് പ്രതികൂലമായി ബാധിച്ചു, ഒരാളെ എയിംസിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു

എയിംസില്‍ കൊവാക്‌സിന്‍ എടുത്ത സുരക്ഷാ ജീവനക്കാരന് അലര്‍ജി, തൊലിപ്പുറത്ത് പ്രശ്‌നങ്ങള്‍!!

സുനില്‍കുമാറിനും ചന്ദ്രശേഖരനും വരെ സീറ്റുണ്ടാവില്ല, സിപിഐ കടുത്ത നീക്കത്തിനൊരുങ്ങുന്നു!!

ബിജെപിയുടെ തന്ത്രം പാളി; മുസ്ലിം നേതാക്കള്‍ എത്തിയില്ല, തിയ്യതി മാറ്റിയെന്ന് ശ്രീധരന്‍ പിള്ളയുടെ ഓഫീസ്

ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഏക നേതാവ്, ചരിത്രം രാഹുലിനെ ഓര്‍മിക്കുമെന്ന് മെഹബൂബ!!

ബിജെപിയുടെ തന്ത്രം പാളി; മുസ്ലിം നേതാക്കള്‍ എത്തിയില്ല, തിയ്യതി മാറ്റിയെന്ന് ശ്രീധരന്‍ പിള്ളയുടെ ഓഫീസ്

English summary
Police Officers participated in Capitol riot, Investigation is going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X