കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനിലെ ട്രക്ക് കണ്ടെയ്‌നറില്‍ 39 മൃതദേഹങ്ങള്‍ കുത്തി നിറച്ച നിലയില്‍: ഡ്രൈവര്‍ അറസ്റ്റില്‍!!

  • By S Swetha
Google Oneindia Malayalam News

ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ വ്യവസായ എസ്റ്റേറ്റില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് പൊലീസാണ് ട്രക്ക് കണ്ടെയ്‌നറില്‍ കുത്തി നിറച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്ക് ബള്‍ഗേറിയയില്‍ നിന്ന് വന്നതാണെന്നും ശനിയാഴ്ച വെയില്‍സിലെ ഹോളിഹെഡില്‍ ബ്രിട്ടനില്‍ പ്രവേശിച്ചതായി കരുതുന്നതായും പോലീസ് പറഞ്ഞു.

 ദില്ലിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി വേണം: കെജ്രിവാളിനെ പിന്തുണച്ച് നിതീഷ് കുമാര്‍ ദില്ലിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി വേണം: കെജ്രിവാളിനെ പിന്തുണച്ച് നിതീഷ് കുമാര്‍

വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഇരുപത്തഞ്ചുകാരനായ ഡ്രൈവറെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തു. ഇരകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. അതൊരു നീണ്ട പ്രക്രിയയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സൂപ്രണ്ട് ആന്‍ഡ്രൂ മാരിനര്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ തുടരുന്ന ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

arrested1-156429940

മധ്യ ലണ്ടനില്‍ നിന്ന് 20 മൈല്‍ അകലെ തേംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഗ്രേസിലെ വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ കണ്ടെയ്‌നറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 39 മൃതദേഹങ്ങളില്‍ 38 പേരുടേത് മുതിര്‍ന്നവരുടേതും ഒരെണ്ണം കൗമാരക്കാരന്റേതുമാണ്. എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. സംഭവത്തില്‍ ആഭ്യന്തര സഹമന്ത്രി ബ്രാന്‍ഡന്‍ ലൂയിസ് ദു;ഖം രേഖപ്പെടുത്തി. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Police seized truck with 39 dead bodies, driver arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X