കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളോയിഡിന് പിന്നാലെ ബ്രൂക്‌സ്; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു

Google Oneindia Malayalam News

അറ്റ്‌ലാന്റ: അമേരിക്കയില്‍ അറ്റ്‌ലാന്റയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. 27കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് പൊലീസ് കൊലപ്പെടുത്തിയ അമേരിക്കന്‍-ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റൊരു കൊലപാതകം കൂടി. വെള്ളിയാഴ്ചയാണ് റെയ്ഷാര്‍ഡ് ബ്രൂക്‌സ് കൊല്ലപ്പെടുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

police

ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് വെന്‍ഡീസ് റസ്‌റ്റോറന്റിന് മുന്നിലെ റോഡില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ബ്രൂക്‌സിനെ ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് വിസമ്മതിച്ച് ബ്രൂക്‌സും പൊലീസും നടുറോഡില്‍ കയ്യാങ്കളിയുണ്ടാക്കുകയും ചയ്തു. പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബ്രൂക്‌സിനെ വെചിവച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ബ്രൂക്‌സിന്റെ മരണത്തെ തുടര്‍ന്ന് അറ്റ്‌ലാന്റയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവച്ചു. പിന്നാലെ ബ്രൂക്‌സിനെ വെടിവച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഫള്‍ട്ടന്‍ കൗണ്ടി ജില്ല അറ്റോര്‍ണി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ അതിക്രൂരമായി പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിയാപൊളിസില്‍ നിന്നും തുടക്കമിട്ട പ്രതിഷേധം കലാപമായി സമീപ പ്രദേശങ്ങളിലേക്കും പടര്‍ന്നിരിരുന്നു. പലയിടത്തും കൊള്ളയും അക്രമങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജോര്‍ജിന്റെ കഴുത്തില്‍ മുട്ടുകാല്‍ ഊന്നി ഞെരിച്ചാണ് പോലീസ് കൊലപ്പെടുത്തിയത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് ജോര്‍ജ് പോലീസുകാരോട് കേണപേക്ഷിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ചലനം നിലച്ച ജോര്‍ജിനെ പോലീസുകാര്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

കൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾകൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾ

യുഎഇയിൽ നിന്ന് ആശ്വാസ വാർത്ത; തൊഴിലവസരങ്ങൾ തുറന്നിട്ട് രാജ്യം!! നിരവധി അവസരങ്ങൾ, പക്ഷേയുഎഇയിൽ നിന്ന് ആശ്വാസ വാർത്ത; തൊഴിലവസരങ്ങൾ തുറന്നിട്ട് രാജ്യം!! നിരവധി അവസരങ്ങൾ, പക്ഷേ

English summary
Police shot and killed a African-American man in the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X