• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇങ്ങനെയും അറസ്റ്റ് ചെയ്യും! യുവതിയെ നിലത്തിട്ട് വലിച്ചിഴച്ചു... മാറിടം തുറന്നു കാണിക്കാനും ശ്രമം...

  • By Desk

വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരായ പോലീസ് അതിക്രമണം പുതിയ സംഭവമൊന്നുമല്ല. ഈ മാസം ആദ്യം ഫിലാഡൽഫിയയിൽ കറുത്ത വർഗക്കാരായ രണ്ട് യുവാക്കളെ പോലീസ് മർദ്ദിച്ചതും അറസ്റ്റ് ചെയ്തതും അമേരിക്കയിൽ വൻ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

എന്നാൽ ഈ സംഭവത്തിന്റെ പ്രതിഷേധ ചൂടാറും മുൻപേയാണ് രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് കറുത്ത വർഗക്കാരിയായ യുവതിക്കെതിരെ പോലീസ് അതിക്രമമുണ്ടായിരിക്കുന്നത്. റസ്റ്റോറന്റ് ജീവനക്കാരുമായി തർക്കമുണ്ടാക്കിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥർ നിലത്തിട്ട് വലിച്ചിഴച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്ട്.

റസ്റ്റോറന്റിൽ...

റസ്റ്റോറന്റിൽ...

അലബാമയിലെ ഒരു റെസ്റ്റോറന്റിലായിരുന്നു സംഭവം. ചിക്സിയ ക്ലെമൻസ് എന്ന 25കാരിയെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ നിലത്തുകൂടെ വലിച്ചിഴക്കുകയും അപമാനിക്കുകയും ചെയ്തത്. ക്ലെമൻസും റസ്റ്റോറൻറ് ജീവനക്കാരനും തമ്മിൽ ചെറിയ കശപിശയുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വെള്ളക്കാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിലെത്തിയത്. തിരക്കേറിയ റെസ്റ്റോറന്റിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥർ യുവതിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

വീഡിയോ...

വീഡിയോ...

അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തെ ക്ലെമൻസ് പ്രതിരോധിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചു. ഇതിനിടെ ഈ രംഗങ്ങളെല്ലാം ക്ലെമൻസിന്റെ സുഹൃത്ത് മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോയാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിളിച്ചുപറഞ്ഞ ക്ലെമൻസിനെ പോലീസ് ഉദ്യോഗസ്ഥർ നിലത്തേക്കിട്ട് വലിച്ചിഴക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

അപമാനിക്കാനും...

അപമാനിക്കാനും...

പോലീസുമായുള്ള ബലപ്രയോഗത്തിനിടെ ക്ലെമൻസിന്റെ വസ്ത്രം അഴിഞ്ഞുവീണിരുന്നു. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ക്ലെമൻസിന്റെ ശരീരത്തിൽ കൈകൾ കൊണ്ട് വരിഞ്ഞുമുറുക്കി. നിങ്ങൾക്ക് എന്നെ ഇങ്ങനെ ചെയ്യാൻ അധികാരമില്ലെന്ന് ക്ലെമൻസ് ഉറക്കെ വിളിച്ചു പറഞ്ഞു. എന്താണ് നിങ്ങൾ കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ നിന്റെ കൈകൾ അടിച്ചു തരിപ്പണമാക്കുമെന്നായിരുന്നു പോലീസ് ഓഫീസറുടെ മറുപടി. ഇതിനിടെയാണ് ക്ലെമൻസിന്റെ മാറിടം തുറന്നുകാണിക്കാനും പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്.

ശ്വാസം മുട്ടുന്നു...

ശ്വാസം മുട്ടുന്നു...

പോലീസുകാരുടെ ബലപ്രയോഗത്തെ ചെറുത്തുനിന്ന ക്ലെമൻസിന്റെ മാറിടം തുറന്നുകാണിച്ച് അപമാനിക്കാനായിരുന്നു പോലീസുകാരുടെ ശ്രമം. പിന്നീട് യുവതിയുടെ കഴുത്തിലൂടെ കൈകൾ ചുറ്റി ശ്വാസംമുട്ടിച്ചു. എനിക്ക് ശ്വാസംമുട്ടുന്നുവെന്ന് യുവതി ഉറക്കെ കരഞ്ഞുപറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതുവരെയുള്ള സംഭവങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിനുശേഷം എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

പ്ലാസ്റ്റിക് പാത്രങ്ങൾ...

പ്ലാസ്റ്റിക് പാത്രങ്ങൾ...

റസ്റ്റോറന്റിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം നൽകുന്നതിന് 50 സെന്റ് അധികം നൽകണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടതാണ് യുവതിയുമായുള്ള തർക്കത്തിന് കാരണം. എന്നാൽ പണം നൽകാൻ തയ്യാറാകാതിരുന്ന യുവതി മാനേജറോട് പരാതി പറയാൻ കാത്തിരുന്നു. ഇതിനിടെയാണ് പോലീസെത്തി രംഗങ്ങൾ വഷളാക്കിയത്. അതേസമയം, സംഭവത്തിൽ വ്യക്തമായ പ്രതികരണം നടത്താൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

കെഎസ്ആർടിസി ബസിനെ പ്രണയിച്ച പെൺകുട്ടി! ചങ്ക് ബസിനെ ഈരാറ്റുപേട്ടയിൽ എത്തിച്ച റോസ്മി...

ഇന്ത്യക്കാർക്ക് ട്രംപിന്റെ 'മുട്ടൻ പണി'! ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കാം...

English summary
police wrestled a woman to the ground and attacked in usa. video goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more