ഡ്യൂട്ടിക്കിടെ സെക്‌സ്; പോലീസുകാരനെയും വനിതാ പോലീസിനെയും പിടികൂടി
ലണ്ടന്‍: നൈറ്റ് ഡ്യൂട്ടിക്ക് സ്റ്റേഷനില്‍ നിയോഗിച്ച പോലീസുകാരനും വനിതാ പോലീസും ബോറടിമാറ്റാന്‍ ടോയ്‌ലറ്റില്‍ കയറില്‍ സെക്‌സില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. ഇരുവരും ടോയ്‌ലറ്റിലേക്ക് കടക്കുന്നത് സിസിടിവി ക്യാമറ പകര്‍ത്തിയതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്.
പോലീസ് കമ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറാണ് പിടിയിലായ വനിതാ പോലീസ്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇരുവരെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ താക്കീത് ചെയ്ത് വിട്ടയച്ചു. അവരെ സെക്‌സില്‍ ഏര്‍പ്പെടാനല്ല, പോലീസ് ഡ്യൂട്ടിക്കാണ് നിയോഗിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പിന്നീട് വ്യക്തമാക്കി.

ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ കാരണമുള്ള ശിക്ഷയാണ് ഇരുവരും ചെയ്തതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇരുവര്‍ക്കും ശക്തമായ താക്കീതാണ് നല്‍കിയിരിക്കുന്നത്. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അടുത്തിടെ ജോലി സമയത്ത് ഗേ സുഹൃത്തുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ഒരു പോലീസുകാരന്റെ ജോലി തെറിച്ചിരുന്നു. സോഷ്യല്‍ കമ്മ്യൂണിറ്റിയിലൂടെ പരിചയപ്പെട്ടയാളുമായിട്ടായിരുന്നു ജ്യൂട്ടി സമയത്തുള്ള സെക്‌സ്. സ്ത്രീകളുടെ നഗ്ന വീഡിയോകള്‍ പകര്‍ത്തുന്നത് പതിവാക്കിയ മറ്റൊരു പോലീസുകാരനും അടുത്തിടെയാണ് ജോലി നഷ്ടപ്പെട്ടത്.












Click it and Unblock the Notifications