Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാലുകാരനുമായി സെക്‌സെന്ന് ആരോപണം.. പോലീസ് ഉദ്യോഗസ്ഥ രാജിവെച്ചു, എല്ലാം വളരെ നാടകീയം!

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി കൂട്ടുകാരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് ആരോപിച്ച പോലീസ് ഉദ്യോഗസ്ഥ രാജിവെച്ചു. യു എസ് സ്‌റ്റേറ്റായ ഒഹിയോയിലാണ് സംഭവം. കൂട്ടുകാരിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേണ്ടി കള്ളപ്പരാതി നല്‍കി എന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കെല്ലി ജാര്‍വിന്റെ രാജി.

Read Also: സെക്‌സ് ചെയ്തത് ഒരൊറ്റത്തവണ.. യുവതി പക്ഷേ രണ്ട് വട്ടം ഗര്‍ഭിണിയായി.. ഇതെന്താ ദിവ്യഗര്‍ഭമോ?

അച്ചടക്ക നടപടിയും നിയമനടപടിയും നേരിടേണ്ടതിന് പകരം പെന്‍ഷന്‍ സൗകര്യങ്ങളോട് കൂടി കെല്ലി ജാര്‍വിസിനെ രാജിവെക്കാന്‍ അനുവദിച്ചത് ആളുകള്‍ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഒരുമിച്ച് കുതിര സവാരിക്ക് പോയിരുന്ന കൂട്ടുകാരിക്കെതിരെയാണ് കെല്ലി ജാര്‍വിസ് പരാതി നല്‍കിയത്. സ്വന്തം മകനെയും കൂട്ടുകാരി പീഡിപ്പിച്ചു എന്ന് ഇവര്‍ പറഞ്ഞുകളഞ്ഞു, അതെന്തിനായിരിക്കും...

കുതിരസവാരിക്ക് വന്ന കൂട്ടുകാരി

കുതിരസവാരിക്ക് വന്ന കൂട്ടുകാരി

കൂട്ടുകാരിയായ ഫിയോന മില്ലറിനെതിരെയാണ് കെല്ലി ജാര്‍വിസ് പരാതി ഉന്നയിച്ചത്. മിസ് മില്ലര്‍ സ്വന്തം കുട്ടിയെ പീഡിപ്പിക്കുന്നു എന്നും 14കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നുമായിരുന്നു പരാതി. കുതിര സവാരിക്ക് പോയിരുന്ന ഇരുവരും ഒരേ കുതിരാലയത്തിലാണത്രെ കുതിരകളെ കെട്ടിയിരുന്നത്.

ഇതായിരുന്നു ആ പരാതി

ഇതായിരുന്നു ആ പരാതി

മിസ് മില്ലറിന് 24 - 25 വയസ്സുള്ളപ്പോള്‍ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് ഇവര്‍ കംപ്യൂട്ടര്‍ രേഖകളില്‍ ചേര്‍ക്കുകയായിരുന്നു. അനോണിമസ് പേരിലായിരുന്നു ഇവര്‍ ഇതെല്ലാം ചെയ്തത്. മില്ലറുമായി സെക്‌സ് ചെയ്ത കുട്ടി മാനസിക സമ്മര്‍ദ്ദത്തിലാണ് എന്നും ഇവര്‍ പറഞ്ഞു.

ഭര്‍ത്താവിനെതിരെയും പരാതി

ഭര്‍ത്താവിനെതിരെയും പരാതി

ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട് എന്ന് കാണിച്ച് ജാര്‍വിസ് മില്ലറിന് മൊബൈലില്‍ സന്ദേശങ്ങളും അയച്ചിരുന്നത്രെ. ആ യുവതി ഗര്‍ഭിണിയാണ് എന്ന് വരെ ഇവര്‍ പറഞ്ഞു. മിസ് മില്ലറിനെതിരെ എന്തിനാണ് ജാര്‍വിസ് എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ആര്‍ക്കും അറിയില്ല. ഇവര്‍ തമ്മില്‍ എന്താണ് പ്രശ്‌നമെന്നതും അജ്ഞാതം.

എല്ലാ കള്ളങ്ങളും പൊളിഞ്ഞു

എല്ലാ കള്ളങ്ങളും പൊളിഞ്ഞു

എന്നാല്‍ മില്ലറുമായി സെക്‌സ് ചെയ്തു എന്ന് പറയുന്ന കുട്ടി തന്നെ ഇതെല്ലാം നിഷേധിച്ചു. ഇയാള്‍ ഇപ്പോള്‍ പ്രായപൂര്‍ത്തിയായ യുവാവാണ്. മില്ലറുമായി താന്‍ ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് ജാര്‍വിസിന്റെ വാദങ്ങള്‍ പൊളിഞ്ഞത്.

പോലീസിന്റെ ഒരു പവറേ

പോലീസിന്റെ ഒരു പവറേ

ഒരു പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഇത്രയും പവറുണ്ട് കാര്യം പേടിപ്പിക്കുന്നതാണ് എന്നാണ് ഫിയോന മില്ലര്‍ പറഞ്ഞത്. തന്റെ മകനെ തന്റെ പക്കല്‍ നിന്നും എടുത്തുകൊണ്ടുപോകുക വരെ ഉണ്ടായേനെ എന്നും ഇവര്‍ പേടിക്കുന്നു. ജാര്‍വിസ് മാത്രമല്ല, ജാര്‍വിസിന്റെ ഭര്‍ത്താവും പോലീസിലാണ്.

പണികിട്ടിയത് 38കാരിക്ക്

പണികിട്ടിയത് 38കാരിക്ക്

പോലീസ് ഉദ്യോഗസ്ഥയായ കെല്ലി ജാര്‍വിസ് എന്ന 38കാരിക്കാണ് വ്യാജപ്പരാതി കാരണം പണി പോയത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ രാജിവെച്ച് പോകാന്‍ അവസരം ലഭിച്ചു. ഇതോടെ കെല്ലി ജാര്‍വിസിന് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ രക്ഷപ്പെടാന്‍ സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+