പോളിസി ലംഘനം; ട്രംപിന്റെ മുന്‍ സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന് ട്വിറ്ററിന്റെ വിലക്ക്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന് ട്വിറ്ററിന്റെ വിലക്ക്. എഫ്ബിഐ ഡയറക്ടര്‍ ക്രിസറ്റഫര്‍ വ്രായ്, അമേരിക്കന്‍ സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി വിദഗ്ദന്‍ അന്റോണി ഫൗസി എന്നിവരെ ശിചച്ഛേദം നടത്തുമെന്ന പരാമര്‍ശങ്ങള്‍ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയതിനാണ് ട്വിറ്ററിന്റെ വിലക്ക്. യൂട്യൂബ് ഈ വീഡിയോയും നേരത്തെ പിന്‍വലിച്ചിട്ടുണ്ട്.

പുറത്തുവരുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നതിനെതിരായ നിയമങ്ങള്‍ ലംഘിച്ചതിന് ബാനന്റെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതായി ട്വിറ്റര്‍ അറിയിച്ചു. ഇതിനര്‍ത്ഥം, അക്കൗണ്ട് അപ്പീല്‍ ചെയ്യാമെങ്കിലും പുനസ്ഥാപിക്കാന്‍ സാധിക്കില്ല. സ്റ്റീവ് ബാനന്റെ വാര്‍ റൂം എന്ന ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാല യൂട്യബ് ഇത് പിന്‍വലിക്കുകയായിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്നതിനെതിരെയുള്ള നയം ലംഘിച്ചതിന് ഞങ്ങള്‍ ഈ വീഡിയോ നീക്കംചെയ്തെന്നാണ് യൂട്യൂബ് അറിയിച്ചത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വലിയ ആത്മവിശ്വാസത്തിലാണ്. 264 ഇലക്ട്രല്‍ വോട്ടുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞ ബൈഡന് 6 വോട്ടുകളുള്ള നൊവാഡയിലും ലീഡ് ഉണ്ട്. ഈ സംസ്ഥാനം കൂടി പിടിച്ചാല്‍ ബൈഡന് വൈറ്റ് ഹൗസിലേക്കുള്ള വാതില്‍ തുറക്കും. നൊവാഡയ്ക്ക് പുറമെ ജോര്‍ജിയ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന, എന്നീ സംസ്ഥാനങ്ങളില്‍ കൂടിയാണ് ഇനിയും വോട്ടുകള്‍ എണ്ണി പൂര്‍ത്തീകരിക്കാനുള്ളത്.












Click it and Unblock the Notifications