ഭീഷണി ഫലിച്ചു; ഇന്‍ഫോസിസ് 10,000 പൗരന്മാരെ ജോലിക്കെടുക്കുന്നത് രാഷ്ട്രീയ വിജയമെന്ന് യുഎസ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങി 10,000 പൗരന്മാരെ ജോലിക്കെടുക്കാമെന്ന് സമ്മതിച്ചതോടെ ഇന്‍ഫോസിസിനെതിരെ രാഷ്ട്രീയ വിജയമെന്ന് വൈറ്റ് ഹൗസ് വിലയിരുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റശേഷമാണ് അമേരിക്കന്‍ പൗരന്മാര്ക്ക് ജോലി നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായത്.
ഇന്ത്യന്‍ പൗരന്മാരെ അമേരിക്കയില്‍ ജോലിചെയ്യിക്കുന്നതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്നതായും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് വിസാ നിയമങ്ങള്‍ ഉള്‍പ്പെടെ കര്‍ശനമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 10,000 അമേരിക്കന്‍ പൗരന്മാരെ രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ ജോലിക്ക് നിയമിക്കുമെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കിയത്.

ഇന്‍ഫോസിസ് തീരുമാനത്തെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്തു. ട്രംപ് സര്‍ക്കാരിന്റെ രാഷ്ട്രീയ വിജയമാണിതെന്നും വൈറ്റ് ഹൗസ് വിലയിരുത്തി. ഇന്‍ഫോസിസ് പോലുള്ള കമ്പനികളില്‍ അമേരിക്കന്‍ പൗരന്മാരെ ജോലിക്കെടുക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ കമ്പനികളും ഇത് പിന്തുടരുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കന്‍ പൗരന്മാര്ക്ക് കൂടുതല്‍ പരിഗണന നല്കുന്ന രീതിയില്‍ എച്ച് 1ബി വിസ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഏറെ വിമര്‍ശനത്തിന് വഴിവെച്ചെങ്കിലും ഇത് പാലിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് വിദേശ കമ്പനികള്‍.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications