കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണി ഫലിച്ചു; ഇന്‍ഫോസിസ് 10,000 പൗരന്മാരെ ജോലിക്കെടുക്കുന്നത് രാഷ്ട്രീയ വിജയമെന്ന് യുഎസ്

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങി 10,000 പൗരന്മാരെ ജോലിക്കെടുക്കാമെന്ന് സമ്മതിച്ചതോടെ ഇന്‍ഫോസിസിനെതിരെ രാഷ്ട്രീയ വിജയമെന്ന് വൈറ്റ് ഹൗസ് വിലയിരുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റശേഷമാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായത്.

ഇന്ത്യന്‍ പൗരന്മാരെ അമേരിക്കയില്‍ ജോലിചെയ്യിക്കുന്നതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്നതായും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് വിസാ നിയമങ്ങള്‍ ഉള്‍പ്പെടെ കര്‍ശനമാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് 10,000 അമേരിക്കന്‍ പൗരന്മാരെ രണ്ടുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ ജോലിക്ക് നിയമിക്കുമെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കിയത്.

infosys

ഇന്‍ഫോസിസ് തീരുമാനത്തെ വൈറ്റ് ഹൗസ് സ്വാഗതം ചെയ്തു. ട്രംപ് സര്‍ക്കാരിന്റെ രാഷ്ട്രീയ വിജയമാണിതെന്നും വൈറ്റ് ഹൗസ് വിലയിരുത്തി. ഇന്‍ഫോസിസ് പോലുള്ള കമ്പനികളില്‍ അമേരിക്കന്‍ പൗരന്മാരെ ജോലിക്കെടുക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ കമ്പനികളും ഇത് പിന്തുടരുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന രീതിയില്‍ എച്ച് 1ബി വിസ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഏറെ വിമര്‍ശനത്തിന് വഴിവെച്ചെങ്കിലും ഇത് പാലിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് വിദേശ കമ്പനികള്‍.

English summary
‘Political victory’: White House welcomes Infosys move to hire 10,000 Americans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X