ഒബാമ മുസ്ലിം, ജനിച്ചത് കെനിയയില്‍.. കാണൂ അമേരിക്കക്കാര്‍ കരുതുന്നത്...
ലോകപോലീസായ അമേരിക്കയുടെ ഭരണചക്രം തിരിക്കുന്ന ബറാക് ഹുസൈന്‍ ഒബാമയുടെ മതം ഏത്. ഒബാമയ്ക്ക് മതവും വിശ്വാസവും അത്ര പ്രധാനമല്ല. എങ്കിലും ചോദ്യം ചോദ്യമല്ലാതാകുന്നില്ലല്ലോ. തങ്ങളുടെ പ്രസിഡണ്ടിന്റെ മതം ഏതാണ് എന്ന കാര്യത്തില്‍ അമേരിക്കക്കാര്‍ക്ക് തന്നെ വലിയ പിടിയില്ല എന്നാണ് അടുത്തിടെ നടത്തിയ ഒരു സര്‍വ്വേ പറയുന്നത്.
അമേരിക്കയുടെ നാല്‍പത്തി നാലാമത്തെ പ്രസിഡണ്ടാണ് ഒബാമ. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ കൂടിയാണ് അദ്ദേഹം. ബറാക് ഹുസൈന്‍ ഒബാമ എന്ന് കേള്‍ക്കുമ്പോള്‍ അമേരിക്കയിലെ മൂന്നിലൊന്ന് പേരും കരുതുന്നത് അദ്ദേഹം ഒരു മുസ്ലിമാണ് എന്നാണ്. മറ്റ് ചിലരാകട്ടെ അഭിപ്രായം പറയാന്‍ തന്നെ കൂട്ടാക്കുന്നില്ല. അത് പോട്ടെ, ഒബാമ അമേരിക്കയില്‍ ജനിച്ചതേ അല്ല എന്ന് പറഞ്ഞാലോ... കാണൂ രസകരമായ ഈ പ്രതികരണങ്ങള്‍...

മൂന്നിലൊന്ന് പേര്‍ കരുതുന്നത്
അമേരിക്കയിലെ മൂന്നിലൊന്ന് പേര്‍ കരുതുന്നത് ബറാക് ഹുസൈന്‍ ഒബാമ എന്ന തങ്ങളുടെ പ്രസിഡണ്ട് ഒരു മുസ്ലിമാണ് എന്നാണ്. 43 ശതമാനത്തോളം റിപ്പബ്ലിക്കന്‍സും ഇതില്‍പ്പെടും.

അമേരിക്കയില്‍ ജനിച്ചതോ
ഒബാമ ജനിച്ചത് അമേരിക്കയിലേ അല്ല എന്ന് വിശ്വസിക്കുന്ന 13 ശതമാനം പേര്‍ കൂടി ആ രാജ്യത്തുണ്ട് എന്നതാണ് ഏറ്റവും രസകരം.

ഒബാമയ്ക്ക് മതമുണ്ടോ
സി എന്‍ എന്‍ - ഒ ആര്‍ സി സര്‍വ്വേയില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ കരുതുന്നത് ഒബാമയ്ക്ക് മതമേ ഇല്ല എന്നാണ്. എന്നാല്‍ അതും തെറ്റാണ്. മതവിശ്വാസിയാണ് അദ്ദേഹം.

അഭിപ്രായമേ ഇല്ല
പ്രസിഡണ്ടിന്റെ മതവിശ്വാസത്തെക്കുറിച്ച് ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല എന്നാണ് 14 ശതമാനം പേര്‍ പ്രതികരിച്ചത്.

39 ശതമാനം പേര്‍ ശരി
ഒബാമ പ്രൊട്ടസ്റ്റന്റ് അഥവാ ക്രിസ്ത്യാനിയാണ് എന്ന് കൃത്യമായി പറയാന്‍ പറ്റിയവര്‍ അമേരിക്കയില്‍ 39 ശതമാനം പേരാണ്.

മെച്ചമുണ്ട്
പബ്ലിക് പോളിസി പ്ലാനിങ് സെപ്തംബര്‍ ആദ്യം നടത്തിയ സര്‍വ്വേയില്‍ 54 ശതമാനും റിപ്പബ്ലിക്കന്‍സും പറഞ്ഞത് ഒബാമ മുസ്ലിം ആണ് എന്നാണ്.

ഒബാമ കെനിയയില്‍ അല്ലേ
കെനിയയിലോ ആഫ്രിക്കിയിലോ ആയിരിക്കാം ഒബാമ ജനിച്ചത് എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പലരും പറയുന്നത്. ഇക്കാര്യത്തില്‍ സംശയമുള്ളവരുടെ ണ്ണം 11 ശതമാനമാണ്.












Click it and Unblock the Notifications