സ്വവര്‍ഗ വിവാഹം; അയര്‍ലന്‍ഡില്‍ ജനഹിത പരിശോധന തുടങ്ങി
സ്വവര്‍ഗ വിവാഹത്തിന് രാജ്യത്ത് നിയമ സംരക്ഷണം നല്‍കണമോ എന്ന കാര്യത്തില്‍ അയര്‍ലന്‍ഡ്, വോട്ടര്‍മാരില്‍ നിന്നും ഹിതപരിശോധന നടത്തുന്നു. വെള്ളിയാഴ്ചയാണ് ഇതിനായി പ്രത്യേക വോട്ടെടുപ്പ് നടത്തുന്നത്. ഏതാണ്ട് 3.2 മില്യണ്‍ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വന്തം വിഭാഗത്തില്‍പ്പെട്ട സുഹൃത്തുക്കളുമായി വിവാഹം ആകാമോ എന്ന കാര്യത്തിലാണ് പ്രധാനമായും അഭിപ്രായം ആരായുന്നത്.
പ്രാദേശിക സമയം ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി പത്തുമണിവരെ നീളും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. ഭൂരിപക്ഷാഭിപ്രായം മാനിച്ചാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക എന്നതിനാല്‍ ചരിത്രപരമായ ഒരു വോട്ടെടുപ്പായാണ് ഇതിനെ അയര്‍ലന്‍ഡ് വിലയിരുത്തന്നത്. എന്നാല്‍, രാജ്യത്തെ ആയിരക്കണക്കിന് സ്വവര്‍ഗ പ്രേമികള്‍ വോട്ടെടുപ്പിനെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.

വോട്ടെടുപ്പിനായി ആശുപത്രികളിലും, മറ്റു പ്രധാന സ്ഥലങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ വിവാഹം ചെയ്യാതെ സ്വവര്‍ഗ പ്രേമികള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് വിലക്കില്ല. പക്ഷെ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നതിന് അതിനായി പ്രത്യേക നിയമം നിലവിലില്ല.
ലോകത്ത് 19 രാജ്യങ്ങളില്‍ സ്വവര്‍ഗ പ്രേമികള്‍ക്ക് വിവാഹിതരാകാന്‍ ഇപ്പോള്‍ നിയമമുണ്ട്. പല രാജ്യങ്ങളും സ്വവവര്‍ഗ ബന്ധങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കിലും വിവാഹിതരാകാന്‍ അനുമതി നല്‍കുന്നില്ല. അടുത്തിടെ ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സ്വവര്‍ഗ വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. രാജ്യത്ത് സ്വവര്‍ഗ പ്രണയത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.












Click it and Unblock the Notifications