കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്ക് പോംപിയോ ഇസ്രായേലില്‍; ഇറാനെതിരായ പോരാട്ടത്തിന് അമേരിക്കയുടെ പിന്തുണ

  • By Desk
Google Oneindia Malayalam News

തെല്‍അവീവ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി നടത്തുന്ന മിഡിലീസ്റ്റ് യാത്രയുടെ ഭാഗമായി മൈക്ക് പോംപിയോ ഇസ്രായേലിലെത്തി. മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ് ഇറാനെന്നും ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം മെയ് 12ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊള്ളാനിരിക്കെയാണ് ഇറാനെതിരേ സ്റ്റേറ്റ് സെക്രട്ടറി ആഞ്ഞടിച്ചിരിക്കുന്നത്.

 pompeo-israel

മധ്യപൗരസ്ത്യ ദേശത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തി ഇറാനാണ്. സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും യമനിലെ ഹൂത്തി വിമതരെയും പിന്തുണയ്ക്കുന്നത് അവരാണ്. ഇസ്രായേലിനെതിരേ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികളുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് വലിയ ഉല്‍കണ്ഠയുണ്ട്. പ്രദേശത്തെ അടക്കിഭരിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരായ പോരാട്ടത്തില്‍ അമേരിക്ക ഇസ്രായേലിനൊപ്പമുണ്ട്- ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോംപിയോ പറഞ്ഞു. നെതന്യാഹുവുമായി രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം. ഇറാന്‍ ആണവ കരാറിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് കരാറില്‍ നിന്ന് പിന്‍മാറുമെന്നും പോംപിയോ അറിയിച്ചു.

ഇറാന്‍ ഒന്നിനു പിറകെ മറ്റൊന്നായി മേഖലയിലെ രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇറാന്റെ ഈ കടന്നുകയറ്റവും ആണവ ബോംബിനുള്ള അവരുടെ ശ്രമവും ചെറുക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, 2015ലെ ആണവ കരാറിന്റെ കാര്യത്തില്‍ ഒരു മാറ്റത്തിനും ഇറാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കരാര്‍ പ്രകാരമുള്ളതല്ലാത്ത ഒരു നിബന്ധനയും പാലിക്കാന്‍ ഇറാന്‍ ബാധ്യസ്ഥമല്ലെന്ന് അദ്ദേഹം പറഞ്ഞു.

English summary
US Secretary of State Mike Pompeo lashed out at Iran during a tour of the Middle East in advance of a crucial White House decision on whether to quit the nuclear deal with Tehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X