• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഗതികളുടെ അമ്മ ഇനി വിശുദ്ധ പദത്തില്‍, ചടങ്ങുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍

  • By Sandra

വത്തിക്കാന്‍ സിറ്റി: അഗതികളുടെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് അഭിമാന നിമിഷമാകുന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കും.

പോപ്പ് ഫ്രാന്‍സിസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് തുടക്കമാകുക. വിശുദ്ധരുടെ പട്ടികയില്‍ പേര് ചേര്‍ക്കട്ടെയെന്ന് നാമകരണ നടപടികളുടെ ചുമതലയുള്ള കര്‍ദ്ദിനാള്‍ അമോതോയും പോസ്തുലത്തോറും പാപ്പയോട് ചോദിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിയ്ക്കുക. തുടര്‍ന്ന് മദര്‍ തെരേസയുടെ ജീവിതത്തെക്കുറിച്ച് ലഘുവിവരണവും വിശുദ്ധര്‍ക്കായുള്ള പ്രാര്‍ത്ഥനയും നടക്കും. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗിക രേഖ മാര്‍പ്പാപ്പ അംഗീകരിക്കുന്നതോടുകൂടി ചടങ്ങുകള്‍ അവസാനിക്കും.

 അഗതികളുടെ അമ്മ

അഗതികളുടെ അമ്മ

അഗതികളുടെ അമ്മയായ മദര്‍ തെരേസ അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. ആഗ്നസ് ഗോംക്‌സ് കബൊയാസ്‌ക്യൂ എന്നാണ് മദറിന്റെ യഥാര്‍ത്ഥ പേര്. 1910 ആഗസ്ത് 26ന് ജനിച്ച മദര്‍ 1997 സെപ്തംബറില്‍ ലോകത്തോട് വിടപറഞ്ഞു.

സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍

സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍

വത്തിക്കാനിലെ സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന സ മദര്‍ തെരേസയെ വിശുദ്ധയാക്കപ്പെടുന്ന ചടങ്ങിന് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് നേതൃത്വം നല്‍കുക.

മമതാ ബാനര്‍ജി

മമതാ ബാനര്‍ജി

എംപിമാരായ കെ വി തോമസ്, ആന്റോ ആന്റണി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സംഘത്തിലുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളും വത്തിക്കാനിലെത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയില്‍

കൊല്‍ക്കത്തയില്‍

1950ല്‍ മദര്‍ തെരേസ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീ സഭയിലൂടെയാണ് മദര്‍ പാവപ്പെട്ടവര്‍ക്കിടയിലെ നന്മയുടെ വെളിച്ചമായി മാറിയത്. ഇന്ന് 139 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന അനാഥര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും കുഷ്ഠരോഗികള്‍ക്കും അഭയം നല്‍കുവരുന്നു.

അല്‍ബേനിയക്കാരി

അല്‍ബേനിയക്കാരി

1979 ല്‍ സമാധാനത്തിനുള്ള നോബല്‍നല്‍കി ഇന്ത്യ ആദരിച്ച മദര്‍ തെരേസ ജന്മം കൊണ്ട് അല്‍ബേനിയക്കാരി ആയിരുന്നെങ്കിലും ഇന്ത്യന്‍ പൗരത്വത്തിലായിരുന്നു ജീവിച്ചത്.

വാഴ്ത്തപ്പെട്ടവളായി

വാഴ്ത്തപ്പെട്ടവളായി

45 വര്‍ഷത്തോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഗികളുടേയും ദുരിതമനുഭവിക്കുന്നവരുടേയും അനാഥരുടേയും ആശ്രമായിരുന്ന മദര്‍ തെരേസ 1970 കളോടെ ലോകമെമ്പാടും അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായി മാറി. ജോണ്‍ പോള്‍ രണ്ടാമനാഅണ് മരണാനന്തരം മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.

നോബല്‍

നോബല്‍

കൊല്‍ക്കത്തയിലെ തെരുവോരങ്ങളിലും ചേരികളിലും അലഞ്ഞ് ആലംബഹീനരായവരെ മദറിന്റെ നിര്‍മ്മല്‍ ഹൃദയ് എന്ന വസതിയിലെത്തിച്ച് പരിചരിച്ച് ആഹാരവും മരുന്നും നല്‍കുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍

ലോകത്ത് 139 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ചാരിറ്റീസ് ഓഫ് മിഷണറി കീഴില്‍ 4,500 കന്യാസ്ത്രീകളാണ് ചാരിറ്റീസ് ഓഫ് മിഷണറിയ്ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

English summary
Pop Francis to lead canonization ceremony of Mother Theresa in Vathicna City.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X