പ്രശസ്ത പോപ്പ് ഗായകന് ജോര്‍ജ് മൈക്കല്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
പ്രശസ്ത പോപ്പ് ഗായകന് ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. ക്രിസ്മസ് ദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് ഷെയറിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ലണ്ടന്‍ : പ്രശസ്ത പോപ്പ് ഗായകന് ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. ക്രിസ്മസ് ദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് ഷെയറിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 53 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. ആണ്ഡ്രൂ റിഗ്ലിയുമായി ചേര്‍ന്ന് രൂപീകരിച്ച വാം എന്ന മ്യൂസിക് ബാന്‍ഡിലൂടെ 1980കളിലാണ് മൈക്കല്‍ ശ്രദ്ധേയനാകുന്നത്.
വേക്ക് മീ അപ് ബിഫോര്‍ യു ഗോ, ടു നോ ദിസ് ഈസ് ക്രിസ്മസ് എന്നിവയാണ് മൈക്കലിന്റെ ആദ്യകാല ഹിറ്റ് ഗാനങ്ങള്‍. മൈക്കലിന്റെ ആല്‍ബങ്ങളുടെ പത്ത് കോടിയിലധികം കോപ്പികള്‍ ലോകമെങ്ങും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

ക്ലബ് ട്രാപ്പിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് ആല്‍ബങ്ങളാണ്. 1986ല്‍ ആണ്ഡ്രൂ റിഗ്ലിയുമായി വേര്‍പിരിഞ്ഞ ശേഷം ചെയ്ത ഫെയ്ത്ത്, ഫാദര്‍ ഫിഗര്‍, ഐ വാന്റ് യുവര്‍ സെക്സ് എന്നിവ ആരാധകര്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ചു. ഒറ്റയ്ക്ക് ചെയ്ത ആദ്യ ആല്‍ബമായ ഫെയിത്തിന്റെ മാത്രം രണ്ട് കോടി കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.
30 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനിടയില്‍ രണ്ട് ഗ്രാമി അവാര്‍ഡുകളും മൂന്ന് ബ്രിട്ട് അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ സംഗീത ജീവിതവും വ്യക്തി ജീവിതവും ചേര്‍ത്ത് 2005ല്‍ അദ്ദേഹത്തെ കുറിച്ച് എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു. 2014ല്‍ പുറത്തിങ്ങിയ സിംഫോണിക്കയാണ് അവസാന ആല്‍ബം.
മയക്കു മരുന്നിന്റെ അമിത ഉപയോഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പല തവണ ബാധിച്ചിരുന്നു. 2014ല്‍ കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നു.
1998ല്‍ താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം വെളിപ്പെടുത്തി. സിഎന്‍എന്നിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം തുറന്നു പറയുന്നതില്‍ തനിക്ക് ഒരു നാണക്കേടും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications