കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. ക്രിസ്മസ് ദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ലണ്ടന്‍ : പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. ക്രിസ്മസ് ദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 53 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. ആണ്‍ഡ്രൂ റിഗ്‌ലിയുമായി ചേര്‍ന്ന് രൂപീകരിച്ച വാം എന്ന മ്യൂസിക് ബാന്‍ഡിലൂടെ 1980കളിലാണ് മൈക്കല്‍ ശ്രദ്ധേയനാകുന്നത്.

വേക്ക് മീ അപ് ബിഫോര്‍ യു ഗോ, ടു നോ ദിസ് ഈസ് ക്രിസ്മസ് എന്നിവയാണ് മൈക്കലിന്റെ ആദ്യകാല ഹിറ്റ് ഗാനങ്ങള്‍. മൈക്കലിന്റെ ആല്‍ബങ്ങളുടെ പത്ത് കോടിയിലധികം കോപ്പികള്‍ ലോകമെങ്ങും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

George Michael

ക്ലബ് ട്രാപ്പിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് ആല്‍ബങ്ങളാണ്. 1986ല്‍ ആണ്‍ഡ്രൂ റിഗ്‌ലിയുമായി വേര്‍പിരിഞ്ഞ ശേഷം ചെയ്ത ഫെയ്ത്ത്, ഫാദര്‍ ഫിഗര്‍, ഐ വാന്റ് യുവര്‍ സെക്‌സ് എന്നിവ ആരാധകര്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ചു. ഒറ്റയ്ക്ക് ചെയ്ത ആദ്യ ആല്‍ബമായ ഫെയിത്തിന്റെ മാത്രം രണ്ട് കോടി കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

30 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനിടയില്‍ രണ്ട് ഗ്രാമി അവാര്‍ഡുകളും മൂന്ന് ബ്രിട്ട് അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ സംഗീത ജീവിതവും വ്യക്തി ജീവിതവും ചേര്‍ത്ത് 2005ല്‍ അദ്ദേഹത്തെ കുറിച്ച് എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു. 2014ല്‍ പുറത്തിങ്ങിയ സിംഫോണിക്കയാണ് അവസാന ആല്‍ബം.

മയക്കു മരുന്നിന്റെ അമിത ഉപയോഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പല തവണ ബാധിച്ചിരുന്നു. 2014ല്‍ കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നു.

1998ല്‍ താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം വെളിപ്പെടുത്തി. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം തുറന്നു പറയുന്നതില്‍ തനിക്ക് ഒരു നാണക്കേടും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
George Michael, the British singer who rocketed to fame in the 1980s duo Wham! before embarking on a solo career, died at 53, his publicist confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X