കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമെഴുതി മാര്‍പാപ്പയുടെ കുര്‍ബാന; 70 ലക്ഷം വിശ്വാസികള്‍

  • By Aswathi
Google Oneindia Malayalam News

മാനില: തലസ്ഥാനമായ മാനിലയിലെ റിസാല്‍ പാര്‍ക്കില്‍ വിശ്വാസി സാഗരത്തെ സാക്ഷിയാക്കിയര്‍പ്പിച്ച ദിവ്യബലിയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഞ്ചു ദിവസത്തെ ഫിലിപ്പീന്‍സ് സന്ദര്‍ശനം പൂര്‍ത്തിയായി.

മഴയത്തും മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ 70 ലക്ഷം പേര്‍ പങ്കെടുത്തതായി ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.

pope-francis

മാര്‍പാപ്പയുടെ ഏറ്റവും വലിയ പൊതുചടങ്ങാണിതെന്നും ഫാ. ലൊംബാര്‍ഡി അറിയിച്ചു. 1995 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അമ്പതു ലക്ഷം പേര്‍ ഒത്തുകൂടിയിരുന്നു.

പോപ്പ് മൊബീലായി രൂപാന്തരപ്പെടുത്തിയ ജീപ്നിയില്‍ മഞ്ഞക്കോട്ടു ധരിച്ചാണ് മാര്‍പാപ്പ എത്തിയത്. ബലിവേദിയിലേക്കുള്ള യാത്രക്കിടെ ഇരുവശത്തും തിങ്ങിക്കൂടിയ വിശ്വാസികളെ ആശീര്‍വദിക്കുകയും കുട്ടികളെ ചുംബിക്കുകയും ചെയ്തു.

English summary
Masses of cheering believers in the Philippines turned out to bid farewell to Pope Francis on Monday, a fitting end to a week in Asia that saw him draw record crowds and campaign relentlessly for the poor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X