Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സിസ് മാര്‍പാപ്പ കഴുതപ്പാല്‍ കുടിച്ചിട്ടുണ്ട്... അറിയാമോ?

വത്തിക്കാന്‍: പാല്‍ കുടിക്കാത്തവരായി അധികം ആരും ഉണ്ടാവില്ല. അമ്മിഞ്ഞപ്പാല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം ആളുകള്‍ കുടിക്കുന്നത് പശുവിന്റേേേയാ എരുമയുടേയോ പാല്‍ ആയിരിക്കും. എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് എരുമപ്പാല്‍ പോലും അത്രക്ക് പിടിക്കില്ല. അപ്പോള്‍ കഴുതപ്പാലിന്റെ കാര്യം എങ്ങനെയായിരിക്കും.

താന്‍ കഴുതപ്പാല്‍ കുടിച്ചിരുന്നു എന്ന് ഒരാള്‍ പറയുകയാണ്. മറ്റാരുമല്ല, ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ. തന്റെ ചെറുപ്പകാലത്ത് കഴുതപ്പാല്‍ സ്ഥിരമായി കുടിച്ചിരുന്നു എന്നാണ് പാപ്പ വ്യക്തമാക്കിയത്.

Pope Francis

ക്രിസ്മസ് അടുത്തു വരികയാണല്ലോ. പാപ്പക്ക് സമ്മാനങ്ങളും ഏറെ ലഭിക്കുന്നുണ്ട്. അതിനിടെയാണ് രണ്ട് കഴുതകളെ പോപ്പിന് സമ്മാനമായി ലഭിച്ചത്. തിയയും നോഹയും. ഒരു കഴുത ഫാം ഉടമയാണ് പോപ്പിന് ഈ സസമ്മാനം നല്‍കിയത്.

കഴുതപ്പാല്‍ നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലെങ്കിലും പല വിദേശ രാജ്യങ്ങളിലും വലിയ തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. മറ്റ് പാലുകള്‍ കഴിച്ചാല്‍ അലര്‍ജിയുണ്ടാകുന്ന കുട്ടികളെ ലക്ഷ്യം വച്ചാണ് ഇത്. മാര്‍പാപ്പക്ക് ഇങ്ങനെ ഒരു പ്രശ്‌നം ചെറുപ്പത്തില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല.

പാല്‍ എന്നത് എന്തായാലും മനുഷ്യന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. അതിപ്പോള്‍ പശുവിന്‍പാല്‍ ആയാലും കഴുതപ്പാല്‍ ആയാലും. ക്ലിയോപാട്ര പണ്ട് പാലില്‍ ആയിരുന്നു കുളിച്ചിരുന്നതെന്നാണ് പറയുന്നത്. എന്തിന് നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കുറിച്ച് പോലും ഇങ്ങനെ ചില കഥകള്‍ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+