കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്തംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും

Google Oneindia Malayalam News

വത്തിക്കാന്‍: സെപ്തംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കും. മരിച്ച് 19 വര്‍ഷം പിന്നിടുമ്പോഴാണ് പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന മദര്‍ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നത്.

രണ്ട് പേരുടെ ട്യൂമര്‍, ചികിത്സ കൂടാതെ സുഖപ്പെടുത്തിയതാണ് വിശുദ്ധ പദവിയിലേക്ക് മദര്‍ തെരേസയെ പരിഗണിച്ച അത്ഭുത പ്രവൃത്തി. 1998ല്‍ മൊണീക്ക ബെസ്ര എന്ന ബംഗാള്‍ ഗോത്ര യുവതിയുടെ വയറ്റിലെ ട്യൂമര്‍ ആണ് ഭേദമാക്കിയത്. 2002 ലാണ് വത്തിക്കാന്‍ ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.

Mother Teresa

ബ്രസീലിലെ സാവോ പോളോയിലെ സാന്‍രോസ് രൂപതാംഗമായ ഒരാളുടെ തലച്ചോറിലെ ട്യൂമറുകള്‍ ഭേദമാക്കിയതാണ് മദര്‍ തരേസയുടെ രണ്ടാമത്തെ അത്ഭുത പ്രവൃത്തി. 2003ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്ത്തപെട്ടവഴായി പ്രഖ്യാപിച്ചിരുന്നു.

മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്ക സന്യാസിനി സഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപെട്ടവരുടെ അനാഥരുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് 1979ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണ് ആഗ്നസ് ബൊജക്‌സ്യു എന്ന മദര്‍ തരേസ ജനിച്ചത്.

1928ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനിലുള്ള റാത്ഫര്‍മാം ലൊറേറ്റ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന് തെരേസ എന്ന പേര് സ്വീകരിച്ചു. 1951ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. 1962ല്‍ പത്മശ്രീയും 1980ല്‍ ഭാരതരത്‌നയും നല്‍കി രാജ്യം മദര്‍ തെരേസയെ ആദരിച്ചിട്ടുണ്ട്.

English summary
Pope Francis today formally approved sainthood for Mother Teresa and set September 4 as the date for her canonisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X