വടിയെടുത്ത് സൃഷ്ടി നടത്താന്‍ ദൈവം മാന്ത്രികനല്ലെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഈ മാര്‍പാപ്പ കമ്യൂണിസ്റ്റുകാരനാണോ... ഈ സംശയം കത്തോലിക്കാ വിശ്വാസികള്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. സഭ തുടര്‍ന്ന് പോന്നിരുന്ന പല വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്നതായിരുന്നു മാര്‍പാപ്പ ഇതുവരെ എടുത്ത നിലപാടുകള്‍. ഇപ്പോഴിതാ പുതിയൊരെണ്ണം....
മഹാവിസ്ഫോടന സിദ്ധാന്തം കത്തോലിക്ക വിശ്വാസങ്ങള്‍ക്ക് എതിരല്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. പ്രപഞ്ചം ഉണ്ടായതെങ്ങനെയെന്ന കത്തോലിക്കാ വിശ്വാസങ്ങള്‍ തെറ്റാണെന്നും പാപ്പ പറഞ്ഞുവക്കുന്നു.
പ്രപഞ്ചോല്പത്തിയെ കുറിച്ച് ബൈബിളില്‍ പറയുന്നത് ഉല്പത്തി പുസ്തകത്തിലാണ്. എന്നാല്‍ ഉല്പത്തി പുസ്തകത്തിലെ വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്നാണ് ഫ്രാന്‍സ് മാര്‍പാപ്പ പറയുന്നത്.
മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ച ഇന്ദ്രജാലക്കാരനല്ല ദൈവമെന്നാണ് പോപ്പിന്റെ വിശദീകരണം. ഉല്പത്തി പുസ്തകത്തില്‍ പറയുന്ന ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്നും പാപ്പ പറഞ്ഞു. ബെനഡിക്ട് മാര്‍പാപ്പയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യവേയാണ് പാപ്പയുടെ വിവാദ പരാമര്‍ശങ്ങള്‍.
മഹാ വിസ്ഫോടന സിദ്ധാനതം മാത്രമല്ല, പരിണാമ സിദ്ധാന്തവും ശരിയാണെന്നാണ് പോപ്പ് പറഞ്ഞുവക്കുന്നത്. ഏഴ് ദിവസം കൊണ്ടല്ല ഈ ലോകം സൃഷ്ടിക്കപ്പെട്ടത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ തന്നെയാണ്.
ജീവ ജാലങ്ങളെയെല്ലാം സൃഷ്ടിച്ചത് ദൈവം തന്നെയാണെങ്കിലും സ്വന്തം നിലക്ക് വളരാനും വികസിക്കാനും തക്കവണ്ണമാണ് ദൈവം ഓരോ ജീവിയേയും സൃഷ്ടിച്ചത്. ഓരോ ജീവിയും പൂര്‍ണത കൈവരിച്ചത് ഇങ്ങനെയാണ്. കോടിക്കണക്കിന് വര്‍ഷങ്ങളെടുത്താണ് അവ പൂര്‍ണതയില്‍ എത്തിയത്. എങ്കിലും ദൈവം തന്നെയാണ് എല്ലാത്തിനും ജീവന് നല്‍കിയതെന്നും മാര്‍പാപ്പ പറഞ്ഞു.