• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുവാക്കൾ സഭയിൽ നിന്ന് മാറി നൽക്കുന്നു; ലൈംഗീക വിവാദത്തിൽ മാർപ്പാപ്പയുടെ പ്രതികരണം, നിലപാട് മാറണം!!

  • By Akshay

എസ്റ്റോണിയ: കഴിഞ്ഞ 70 വര്‍ഷത്തിനിടെ ജര്‍മനിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3677 പേര്‍ വൈദികരുടെ പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഫ്രാൻസിസ് മാർപാപ്പ. അപവാദങ്ങള്‍ യുവാക്കളെ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ ഒപ്പം നിർത്തണമെങ്കിൽ സഭയുടെ നിലപാടുകളിൽ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അപവാദങ്ങളെ ശക്തമായി അപലപിക്കാന്‍ സഭ തയ്യാറാകാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണെന്നും മാര്‍പാപ്പ പറഞ്ഞു.

ബിജെപിയുടേത് മനുഷ്യത്വ രഹിത രാഷ്ട്രീയമെന്ന് ശിവസേന; ഗോവയിലെ തീരുമാനം ക്രൂരം...

1946 മുതല്‍ 2014വരെയുള്ള കാലത്ത് വൈദികര്‍ 3,677 പേരെ ലൈംഗികമായി ദുരുപയോഗിച്ചെന്ന ജര്‍മനി ബിഷപ്സ് കോൺഫറൻസിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് മാർപാപ്പയുടെ പ്രതികരണം. അമേരിക്ക, ചിലെ, ഓസ്ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വൈദികരുള്‍പെട്ട ലൈംഗികപീഡനക്കേസുകള്‍ സഭയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചു

ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചു

പുരോഹിതരുള്‍പ്പെട്ട ലൈംഗികപീഡനക്കേസുകള്‍ ഉയര്‍ത്തിയ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാന്‍സിസ് മാർപാപ്പ മുതിർന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചിട്ടുണ്ട്. വത്തിക്കാനിൽ അടുത്ത വർഷം ഫെബ്രുവരി 21 മുതൽ 24 വരെയാണ് സമ്മേളനം നടക്കുക. വാഷിങ്ടണ്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാറികിനെതിരായ പരാതികളില്‍ നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇറ്റാലിയൻ ആർച്ച് ബിഷപ്പ് മാർപാപ്പയുടെ രാജി ആവശ്യപ്പെട്ടതും പ്രതിസന്ധി വർധിപ്പിച്ചിരുന്നു.

യുവാക്കൾ അസംതൃപ്തർ

യുവാക്കൾ അസംതൃപ്തർ

ഭൂമി തട്ടിപ്പ് കേസിലും ലൈംഗീകാരോപണ കേസിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതില്‍ യുവാക്കൾ അസംതൃപ്തരാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സഭ ശ്രമിക്കുന്നില്ലെന്നും അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ ശക്തമാണെന്നും മാർപാപ്പ പറഞ്ഞു. എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.

പരിവർത്തനതിന് വിധേയമാകണം

പരിവർത്തനതിന് വിധേയമാകണം

പരിവര്‍ത്തനത്തിന് വിധേയരാവേണ്ടത് ഞങ്ങള്‍ തന്നെയാണ്. നിങ്ങളുടെ പക്ഷത്തു നിലകൊള്ളാന്‍ ഞങ്ങളുടെ ഭാഗത്ത് മാറ്റങ്ങളുണ്ടാകേണ്ടതുണ്ട് എന്നത് മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എസ്റ്റോണിയയിലെ 13 ലക്ഷം ജനതയില്‍ മൂന്നില്‍ രണ്ടും മതവിശ്വാസത്തില്‍ നിന്ന് അകലുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. എസ്റ്റോണിയയിലെ മതവിശ്വാസികളില്‍ ഏറെയും ലൂഥറന്‍, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭകളിലാണുള്ളത്.

13 വയസ്സിന് താഴെയുള്ള കുട്ടികൾ

13 വയസ്സിന് താഴെയുള്ള കുട്ടികൾ


1990 മുതല്‍ തുടങ്ങിയ ലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടത് അയര്‍ലണ്ടിലാണ്. . പിന്നാലെ ഓസ്‌ട്രേലിയ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ പുറത്തു വരികയായിരുന്നു. വത്തിക്കാനിൽ നിന്നുപോലും ലൈംഗീക ആരപണം ഉയർന്ന സാഹചര്യം ഉണ്ടായി. പീഡനത്തിന് ഇരയായവരിൽ പകുതിയോളം ആളുകൾ യുവാക്കളോ 13 വയസില്‍ താഴെയുള്ളവരോ ആണ്. കൂടാതെ നിരവധി ആള്‍താര ബാലന്മാരും പീഡനത്തിനിരയായി എന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളും പുറത്ത് വന്നിരുന്നു. കേസുകൾ നിയമത്തിന് മുന്നിലെത്താതെ മാഞ്ഞുപോകുകയും ചെയ്തു. ഇതോടെയാണ് പ്രതികരണവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തെതിയത്.

lok-sabha-home

English summary
Pope Francis acknowledged Tuesday that the sex abuse scandals rocking the Catholic Church have outraged the faithful and are driving them away, as a new report on abuse by German clergy members put more damning statistics about such crimes into public view. Francis said the church must change its ways if it wants to keep future generations.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+3424346
CONG+88088
OTH1080108

Arunachal Pradesh

PartyLW T
BJP16016
CONG000
OTH404

Sikkim

PartyLW T
SKM707
SDF606
OTH000

Odisha

PartyLW T
BJD1020102
BJP27027
OTH17017

Andhra Pradesh

PartyLW T
YSRCP1480148
TDP27027
OTH000

TRAILING

Ajay Rai - INC
Varanasi
TRAILING
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more