പട്ടി ചത്താല്‍ സ്വര്‍ഗത്തില്‍ പോകുമോ... പോകുമെന്ന് പോപ്പ്
വത്തിക്കാന്‍: മൃഗങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടോ... സ്വര്‍ഗ രാജ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വിശ്വാസികളും യുക്തിവാദികളും തമ്മില്‍ ഈ വിഷയത്തില്‍ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്.
എന്നാല്‍ കത്തോലിക്കരുടെ ആത്മീയ നേതാവായ മാര്‍പാപ്പ തന്നെ ഇക്കാര്യത്തില്‍ മതപരമായ ആശയത്തെ തള്ളിപ്പറഞ്ഞാല്‍ എങ്ങനെയിരിക്കും. ക്രിസ്തീയ വിശ്വാസങ്ങളെ നവീകരിക്കണമെന്ന ആശയക്കാരനായ ഫ്രാന്‍സി മാര്‍പാപ്പ പറഞ്ഞതും വാര്‍ത്തയായതും എന്താണെന്ന് നോക്കാം.

ദൈവത്തിന്റെ സൃഷ്ടികള്‍ക്കെല്ലാം സ്വര്‍ഗ്ഗത്തില്‍ സ്ഥാനമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. വളര്‍ത്തുനായ ചത്തുപോയതില്‍ അതീവ ദു:ഖിതനായ ഒരു കുട്ടിയെ ആശ്വസിപ്പിക്കുന്നതിനിടെ മാര്‍പാപ്പ ഇങ്ങനെ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ട്. ടൈം മാഗസിനായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.
എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ലെന്നതാണ് സത്യം. വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞാല്‍ അത് ഇപ്പോഴത്തെ പാപ്പയായിരിക്കും എന്ന മുന്‍വിധിയാണ് പ്രശ്നമായത്.
സത്യത്തില്‍ മൃഗങ്ങള്‍ക്കും സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടെന്ന് പറഞ്ഞത് പോള്‍ ആറാമന്‍ മാര്‍പാപ്പയായിരുന്നു. അദ്ദേഹമാകട്ടെ 1978 ല്‍ തന്നെ മരിക്കുകയും ചെയ്തു.
വിവാദം കൊടുമ്പിരിക്കൊണ്ടതിന് ശേഷമാണ് സത്യാവസ്ഥ പുറത്ത് വന്നത്. ഈ വിഷയത്തില്‍ വത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എന്ത് കാര്യമായാലും അത് രണ്ടാമതൊന്ന് പരിശോധിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയാക്കരുതെന്ന് വത്തിക്കാന്‍ ഉപ വക്താവ് ഫാദര്‍ സീറോ ബെനെഡെറ്റിനി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications