പോപ്പിന്റെ നാക്ക് പിഴച്ചു; പുറത്ത് വന്നത് അസഭ്യം
റോം: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബമായായാലും, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായാലും നാക്ക് പിഴച്ചാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ ഇപ്പോള്‍ നാക്ക് പിഴച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പക്കായിരുന്നു.
കേട്ടാലറക്കുന്ന ഒരു തെറിവാക്കാണ് മാര്‍പാപ്പയുടെ നാവില്‍ നിന്ന് വീണത്. അതും ഞായറാഴ്ച നടക്കുന്ന പ്രതിവാര അനുഗ്രഹ പ്രഭാഷണത്തിനിടയില്‍. കേട്ടവര്‍, കേട്ടവര്‍ അന്തം വിട്ടുപോയി.

ഇംഗ്ലീഷില്‍ ഈ വാക്കിനെ എഫ്-ബോംബ് എന്നാണ് പറയാറാണ്. സാധാരണ ഇംഗ്ലീഷ് സിനിമകളില്‍ ഇത് ഒരു സാധാരണ ചീത്ത വാക്ക് മാത്രമാണ്. പക്ഷേ അതിന്റെ മലയാള പരിഭാഷ ഇവിടെ പറയാന്‍ നിവൃത്തിയില്ല.
മാര്‍പാപ്പ പക്ഷേ ഇംഗ്ലീഷിലല്ല സംസാരിച്ചിരുന്നത്. നല്ല ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്നു. ഉക്രൈനിലെ പ്രശ്‌നങ്ങള്‍ ആയിരുന്നു പറഞ്ഞ് വന്നത്. ഇംഗ്ലീഷില്‍ കേസ് എന്നര്‍ത്ഥമുള്ള 'കസോ' എന്ന ഇറ്റാലിയന്‍ വാക്കായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. പക്ഷേ പറഞ്ഞ് വന്നപ്പോള്‍ അത് 'കസ്സോ' എന്നായിപ്പോയി. അതാണെങ്കില്‍ മുട്ടന്‍ തെറിയും.
പാപ്പ ഉടന്‍ തന്നെ തന്റെ തെറ്റ് തിരുത്തി പ്രസംഗവുമായി മുന്നോട്ട് പോയി. കേട്ടിരുന്ന വിശ്വാസികള്‍ അല്‍പനേരം അന്തിച്ചിരുന്നെങ്കിലും പാപ്പക്ക് നാക്ക് പിഴച്ചതാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ ലോകത്തെ മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല.
വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. മാര്‍പാപ്പയുടെ പ്രസംഗത്തിന്‌റെ വീഡിയോ യൂ ട്യൂബില്‍ വൈറല്‍ ആവുകയും ചെയ്തു.
<center></center>












Click it and Unblock the Notifications