സ്വവര്‍ഗാനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
റോം: വാക്കിലും പ്രവര്‍ത്തിയിലും ഇതുവരെയുള്ള മാര്‍പ്പാപ്പമാരില്‍ നിന്നും ഏറെ വ്യത്യസ്തനാവുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ . ദക്ഷിണ ഇറ്റലി പര്യടനത്തിനിടെ മാര്‍പാപ്പ സ്വവര്‍ഗാനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും എയിഡ്സ് രോഗികള്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചതാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയായത് .
വിശുദ്ധവാരാചരണത്തിന് മുന്നോടിയായി നടത്തിയ പര്യടനത്തിലാണ് മാര്‍പാപ്പ നേപ്പിള്‍സിലെ ജയില്‍ സന്ദര്‍ശിച്ചത് . തടവുപുള്ളികളായ സ്വവര്‍ഗാനുരാഗികള്‍ , എയിഡ്സ് രോഗികള്‍ , ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് മാര്‍പാപ്പ ഭക്ഷണം കഴിച്ചത് . തൊണ്ണൂറില്‍ അധികം തടവുകാരാണ് മാര്‍പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിച്ചത് .

ജയിലില്‍ കഴിയുന്ന തടവുകാരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് 90 പേരെ തിരഞ്ഞെടുത്തത് . ജയില്‍പ്പുള്ളികള്‍ തന്നെയാണ് മാര്‍പാപ്പയ്ക്ക് ഉള്‍പ്പടെയുള്ള ഭക്ഷണം തയ്യാറാക്കിയത് . തടവുകാരുടെ വിവരങ്ങള്‍ ആരായുകയും അവരെ കുറ്റകൃത്യത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെപ്പറ്റി മനസിലാക്കാനും മാര്‍പാപ്പ ശ്രമിച്ചു . ഇറ്റാലിയന്‍ മാഫിയയുടെ ശക്തി കേന്ദ്രങ്ങളിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തി . വിശുദ്ധ വാരാചരണത്തോട് അനബന്ധിച്ച് സ്ത്രീ തടവുകാരുടേയും പുരുഷ തടവുകാരുടേയും കാല് മാര്‍പാപ്പ കഴുകുമെന്നാണ് സൂചന .
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications