കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

  • By Meera Balan
Google Oneindia Malayalam News

റോം: വാക്കിലും പ്രവര്‍ത്തിയിലും ഇതുവരെയുള്ള മാര്‍പ്പാപ്പമാരില്‍ നിന്നും ഏറെ വ്യത്യസ്തനാവുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ . ദക്ഷിണ ഇറ്റലി പര്യടനത്തിനിടെ മാര്‍പാപ്പ സ്വവര്‍ഗാനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും എയിഡ്‌സ് രോഗികള്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചതാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയായത് .

വിശുദ്ധവാരാചരണത്തിന് മുന്നോടിയായി നടത്തിയ പര്യടനത്തിലാണ് മാര്‍പാപ്പ നേപ്പിള്‍സിലെ ജയില്‍ സന്ദര്‍ശിച്ചത് . തടവുപുള്ളികളായ സ്വവര്‍ഗാനുരാഗികള്‍ , എയിഡ്‌സ് രോഗികള്‍ , ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് മാര്‍പാപ്പ ഭക്ഷണം കഴിച്ചത് . തൊണ്ണൂറില്‍ അധികം തടവുകാരാണ് മാര്‍പാപ്പയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചത് .

Pope Francis

ജയിലില്‍ കഴിയുന്ന തടവുകാരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് 90 പേരെ തിരഞ്ഞെടുത്തത് . ജയില്‍പ്പുള്ളികള്‍ തന്നെയാണ് മാര്‍പാപ്പയ്ക്ക് ഉള്‍പ്പടെയുള്ള ഭക്ഷണം തയ്യാറാക്കിയത് . തടവുകാരുടെ വിവരങ്ങള്‍ ആരായുകയും അവരെ കുറ്റകൃത്യത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെപ്പറ്റി മനസിലാക്കാനും മാര്‍പാപ്പ ശ്രമിച്ചു . ഇറ്റാലിയന്‍ മാഫിയയുടെ ശക്തി കേന്ദ്രങ്ങളിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തി . വിശുദ്ധ വാരാചരണത്തോട് അനബന്ധിച്ച് സ്ത്രീ തടവുകാരുടേയും പുരുഷ തടവുകാരുടേയും കാല്‍ മാര്‍പാപ്പ കഴുകുമെന്നാണ് സൂചന .

English summary
Pope Francis has lunch with inmates in Naples Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X