ശസ്ത്രക്രിയ വിജയകരം; പാപ്പ നടന്നുതുടങ്ങി, പ്രതീക്ഷയോടെ വിശ്വാസികൾ
പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായാണ് വത്തിക്കാൻ അറിയിക്കുന്നത്
വത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ പോപ്പ് ഫ്രാൻസിസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി ഡോക്ടർമാർ. വൻകുടലിലെ ശസ്ത്രക്രിയ പൂർത്തിയാക്കി വിശ്രമത്തിലായിരുന്ന പാപ്പ ഇന്ന് പ്രഭാത ഭക്ഷണം കഴിക്കുകയും ഏതാനം ചുവടുകൾ നടക്കുകയും ചെയ്തതായി വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. രാവിലെ പത്രം വായിക്കാനും അദ്ദേഹത്തിന് സാധിച്ചതായാണ് സ്ഥിരീകരണം. ശസ്ത്രക്രിയക്കു ശേഷം നടത്തിയ പരിശോധനകളിൽ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ കുറച്ചു ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വരും.

പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായാണ് വത്തിക്കാൻ അറിയിക്കുന്നത്. 2013 ല്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് ആദ്യമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശസ്ത്രക്രിയയോട് പോപ് മികച്ച രീതിയില്‍ പ്രതികരിച്ചു. ജനറല്‍ അനസ്ത്യേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത് മറ്റ് അടിയന്തര ആവശ്യങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Recommended Video
ജെമ്മല്ലി ആശുപത്രിയിലെ കുടൽ സംബന്ധമായ ചികിത്‌സാ വിഭാഗം തലവൻ ഡോ. സെർജിയോ അൽഫിയേരിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വൻകുടലിന്റെ ഉൾഭാഗത്ത് സഞ്ചികളുടെ രൂപത്തിൽ ചെറിയ മുഴകൾ വരുന്ന രോഗാവസ്ഥയാണ് 'ഡിവർട്ടിക്യുലർ സ്റ്റെനോസിസ്'. വൻകുടലിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ഇവ യഥാസമയം ചികിത്‌സിച്ചില്ലെങ്കിൽ ഗുരുതരമാകുമെന്ന് മെഡിക്കൽ ജേർണലുകൾ വ്യക്തമാക്കുന്നു. ഫ്രാൻസിസ് പാപ്പ എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചെത്താനുള്ള പ്രാർത്ഥനയിലാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം.












Click it and Unblock the Notifications