കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗത്ത് സുഡാന്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി പോപ്പ് ഫ്രാന്‍സിസ്: സമാധാനം പുനസ്ഥാപിക്കണമെന്ന്

  • By Desk
Google Oneindia Malayalam News

വത്തിക്കാന്‍: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സൗത്ത് സുഡാന്‍ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും മുന്നില്‍ മുട്ട് കുത്തി, ഷൂവില്‍ ഉമ്മ വച്ചു. രാജ്യത്ത് സമാധാനമാഹ്വാനം ചെയ്ത് കൊണ്ടായിരുന്നു മാര്‍പാപ്പയുടെ ഈ പ്രവൃത്തി. സൗത്ത് സുഡാന്‍ പ്രസിഡന്റ് സാല്‍വ കിര്‍, പ്രതിപക്ഷ നേതാവ് റൈക്ക് മാച്ചര്‍ എന്നിവര്‍ക്കു മുന്നില്‍ മുട്ടുകുത്തി ഷൂവില്‍ ചുംബിച്ചത്. താന്‍ ഹൃദയത്തില്‍ തൊട്ട് കൊണ്ട് പറയുകയാണ് ഇവിടെ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. വത്തിക്കാനില്‍ ധ്യാനത്തിനിടെയായിരുന്നു ഇത്.

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വോയിസ് ക്ലിപ്പുകൾക്കൊപ്പം സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു; 5 പേർ അറസ്റ്റിൽസ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വോയിസ് ക്ലിപ്പുകൾക്കൊപ്പം സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു; 5 പേർ അറസ്റ്റിൽ

2011ല്‍ സൗത്ത് സുഡാന്‍ സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞതോടെ ആഭ്യന്തര യുദ്ധം പൊട്ടി പുറപ്പെടുകയും 400,000 ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ഇല്ലാതാകുകയും ചെയ്തു. പ്രസിഡന്‍റും പ്രതിപക്ഷനേതാവും തമ്മിലുണ്ടായ സംഘര്‍ഷമാണ് യുദ്ധത്തില്‍ കലാശിച്ചത്. രോഗങ്ങളും പട്ടിണിയും മനുഷ്യാവകാശ ലംഘനവും തുടര്‍ക്കഥയായപ്പോള്‍ നിരവധിപേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. സുഡാനില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ 30 വര്‍ഷം നീണ്ടുനിന്ന ഏകാധിപത്യഭരണത്തിന് അവസാനമായതിനോടടുത്താണ് മാര്‍പാപ്പയുടെ ഈ പ്രവൃത്തി.

pope-francis34-

രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നും നിങ്ങളിരുവരും ഒന്നാണെന്നും ഒരു രാജ്യത്തിന്‍റെ ഒരേ ജനതയുടെ ഭാഗമാണെന്നും പോപ്പ് പറഞ്ഞു. നിങ്ങളെ വേര്‍പിരിക്കുന്നതെന്തോ അതിനെ മറികടക്കാന്‍ ശ്രമിക്കണമെന്നും പോപ്പ് പറഞ്ഞു. ജനങ്ങള്‍ കഴിഞ്ഞ കാലത്തെ ദുരുതങ്ങളില്‍ ആകുലരാണെന്നും യുദ്ധം നഷ്ടം മാത്രമാണ് വരുത്തി വയ്ക്കുകയെന്നും പോപ്പ് പറഞ്ഞു.

English summary
Pope Francis kneel down infrot of Sudanese leaders to replace peace in South Sudan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X