കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിസ് മാര്‍പ്പാപ്പ സൂപ്പറാ, വിമാനത്തില്‍ വിവാഹ കാര്‍മികത്വം നടത്തി സ്റ്റാറായി പോപ്പ്

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് ഇക്വിക്കിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ അപ്രതീക്ഷിതമായി മാര്‍പ്പാപ്പയെത്തിയതോടെയാണ് ഇവര്‍ വിവാഹിതരാകാന്‍ സാധിച്ചത്.

  • By Vaisakhan
Google Oneindia Malayalam News

സാന്റിയാഗോ: വിവാഹം എന്നൊക്കെ പറഞ്ഞാല്‍ ശരിക്കും ഇതാണ്. 36000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ വച്ച് കാര്‍ലോസ് കുഫാഡിയുടെയും പൗല പോഡെസ്റ്റിന്റെയും വിവാഹം നടന്ന കണ്ടാല്‍ നമ്മളാരും അങ്ങനെ പറഞ്ഞു പോകും. ചില്ലറക്കാരനൊന്നുമല്ല വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. ഏതൊരാളും തന്റെ വിവാഹത്തിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെയാണ് കാര്‍മികത്വം വഹിച്ചത്.

ലാറ്റിനമേരിക്കന്‍ വിമാനക്കമ്പനിയായ ലറ്റാം എയര്‍ലൈന്‍സിലെ ജീവനക്കാരാണ് കാര്‍ലോസും പൗലയും. സ്വന്തം വിശ്വാസപ്രകാരമുള്ള വിവാഹമാണിതെന്ന് ഇരുവരും പറഞ്ഞു.

മാര്‍പ്പാപ്പയുടെ കാര്‍മികത്വം

മാര്‍പ്പാപ്പയുടെ കാര്‍മികത്വം

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് ഇക്വിക്കിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ അപ്രതീക്ഷിതമായി മാര്‍പ്പാപ്പയെത്തിയതോടെയാണ് ഇവര്‍ വിവാഹിതരാകാന്‍ സാധിച്ചത്. ചിലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പ്പാപ്പ. ഒരുമിച്ച് ചിത്രമെടുക്കാന്‍ എത്തിയ ഇരുവരോടും വിവാഹിതരാണോയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ വിശദമാക്കിയ കാര്‍ലോസും പൗലയും മാര്‍പ്പാപ്പയുടെ സാന്നിധ്യത്തില്‍ വിവാഹിതരാവാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

വിവാഹം കത്തോലിക്കാ വിശ്വാസപ്രകാരം

വിവാഹം കത്തോലിക്കാ വിശ്വാസപ്രകാരം

കാര്‍ലോസ് കുഫാഡിയുടെയും പൗല പോഡെസ്റ്റിന്റെയും വിവാഹം 2010ല്‍ നടന്നതാണ്. എന്നാല്‍ കത്തോലിക്കാ വിശ്വാസമനുസരിച്ച് ഇവര്‍ക്ക് വിവാഹിതരാവാന്‍ സാധിച്ചിരുന്നില്ല. ചടങ്ങ് നടക്കേണ്ടിയിരുന്ന പള്ളി ഭൂകമ്പത്തില്‍ തകര്‍ന്നുപോവുകയായിരുന്നു. മാര്‍പ്പാപ്പയ്ക്ക് മുന്നില്‍ ഇക്കാര്യം ദമ്പതികള്‍ അവതരിപ്പിച്ചു. തങ്ങള്‍ക്ക് ഒരു പുരോഹിതന്റെ സാന്നിധ്യത്തില്‍ മതാചാരപ്രകാരം വിവാഹം കഴിക്കണമെന്ന ഇവരുടെ ആവശ്യം മാര്‍പ്പാപ്പ അംഗീകരിക്കുകയായിരുന്നു.

മക്കളും സാക്ഷി

മക്കളും സാക്ഷി

വിവാഹത്തിന് സാക്ഷികളായെത്തിയത് കാര്‍ലോസിന്റെയും പൗലയുടെയും മക്കളായിരുന്നു. മാര്‍പ്പാപ്പയുടെ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വിമാനക്കമ്പനിയിലെ രണ്ട് പേര്‍ സാക്ഷികളായി ഒപ്പിട്ടു. പിന്നാലെ ഫ്രാന്‍സിസ് എന്ന തന്റെ ഔദ്യോഗിക ഒപ്പ് നല്‍കി വിവാഹം നടന്നതായി മാര്‍പ്പാപ്പ ഔദ്യോഗിക സാക്ഷ്യം നല്‍കുകയും ചെയ്തു.

ചിലിയിലെത്തിയത് ത്രിദിന സന്ദര്‍ശനത്തിന്

ചിലിയിലെത്തിയത് ത്രിദിന സന്ദര്‍ശനത്തിന്

മാര്‍പ്പാപ്പ ചിലിയിലെത്തിയത് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ്. ചിലിയിലെ അഭയാര്‍ഥികളുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശനത്തിന്റെ മൂന്നാം ദിനം ജനങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം പ്രഭാഷണം നടത്തും. അതേസമയം ദമ്പതികളുടെ വിവാഹത്തിന് മാര്‍പ്പാപ്പ കാര്‍മികത്വം വഹിച്ചത് വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികളെ ആശീര്‍വദിക്കുകയും ചെയ്തു.

English summary
pope francis marries couple on papal plane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X