സന്തോഷ വാര്‍ത്ത...വിവാഹിതര്‍ക്കും ഇനി ളോഹ അണിയാം; വിശ്വാസികളെ ഞെട്ടിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ക്രിസ്തുവിനെപ്പോലെ പുരോഹിതരും ബ്രഹ്മചാരികളാകണമെന്ന ബൈബിള്‍ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം വിലക്കിയിരിക്കുന്നതെന്നാണ് സഭയുടെ നിലപാട്.
റോം: ഇനി വിവാഹിതര്‍ക്കും പുരോഹിതരാകാം. പുരോഹിതര്‍ വിവാഹം കഴിക്കുന്നതിനോട് അനുകൂലിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരു ജര്‍മ്മന്‍ പത്രിത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. കത്തോലിക്കാ സഭയില്‍ ആവശ്യത്തിന് പുരോഹിതരില്ലാത്തതാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിലേക്ക് മാര്‍പാപ്പയെ നയിക്കാനിടയാക്കിയതത്രെ.
നിലവില്‍ കത്തോലിക്ക സഭയില്‍ വിവാഹിതര്‍ക്ക് പ്രത്യേക അനുമതിയോടെ മതപരമായ ചടങ്ങുകള്‍ നടത്താം. ക്രിസ്തുവിനെപ്പോലെ പുരോഹിതരും ബ്രഹ്മചാരികളാകണമെന്ന ബൈബിള്‍ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം വിലക്കിയിരിക്കുന്നതെന്നാണ് സഭയുടെ നിലപാട്.

മുന്‍ഗാമികള്‍
തന്റെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇപ്പോഴത്തെ നിലപാട്.

പുരോഹിതര്‍
അതേസമയം നിലവില്‍ പുരോഹിതരായിരിക്കുന്നവര്‍ക്ക് തുടര്‍ന്നും വിവാഹം കഴിക്കുന്നതിന് അനുമതിയുണ്ടാവില്ലന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂര്‍
പുരോഹിതന്റെ പീഡനത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിക്കാനിടയാക്കിയ സംഭവം കേരളത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കെയാണ് മാര്‍പാപ്പയുടെ പുതിയ നിലപാടെന്നതും ശ്രദ്ധേയമാണ്.

പുരോഹിതരില്ല
''സഭയില്‍ പുരോഹിതരില്ലാത്തത് ഗുരുതരമായ പ്രശ്‌നമാണ്, അതിനാല്‍ വിവാഹിതരെയും പുരോഹിതരാക്കാമോയെന്ന സാധ്യത പരിശോധിക്കും'' മാര്‍പാപ്പ പറഞ്ഞു.












Click it and Unblock the Notifications