രണ്ട് ശതമാനം പള്ളീലച്ചന്മാര്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെന്ന്
വത്തിക്കാന്‍: കത്തോലിക്ക സഭയുടെ രണ്ട് ശതമാനം വൈദികരും കുട്ടികളോട് ലൈംഗികമായി ആകര്‍ഷണമുള്ളവരാണ് എന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കത്തോലിക്കാ സഭയ്ക്ക് നാല് ലക്ഷത്തിലേറെ വൈദികരുണ്ട് എന്നാണ് കണക്കുകൂട്ടല്‍. മാര്‍പാപ്പയുടെ വാക്കുകള്‍ കാര്യമായി എടുത്താല്‍ ലോകത്ത് ഏകദേശം എട്ടായിരം വൈദികരും കുട്ടികളോട് ലൈംഗിക ആകര്‍ഷണമുള്ളവരാണ് എന്ന് സാരം.
കുട്ടികളെ പീഡിപ്പിക്കുന്നത് കുഷ്ഠരോഗം പോലെ കത്തോലിക്ക സഭയെ ബാധിക്കുന്നു എന്നാണ് പോപ്പ് പറയുന്നത്. കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും പോലും ഈ രണ്ട് തമാനത്തില്‍ ഉള്‍പ്പെടുമെന്ന് പോപ്പിനെ ഉദ്ധരിച്ച് നാഷണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റക്കാരെ ഒരു ദയയും കൂടാതെ ശിക്ഷിക്കണമെന്നും പോപ്പ് ഫ്രാന്‍സിസ് പറയുന്നു.

വൈദികരും ബിഷപ്പുമാരും കര്‍ദിനാള്‍മാരും വലിയൊരു വിഭാഗം കുട്ടികളെ പീഡിപ്പിക്കുന്നവരാണ്. ഒരുപാട് പേര്‍ക്ക് ഇക്കാര്യം അറിയാം. എന്നാല്‍ മിണ്ടാതിരിക്കുകയാണ്. കുറ്റക്കാരെ കഠിനമായി ശിക്ഷിക്കുകയാണ് വേണ്ടത്. വൈദികരിലെ ലൈംഗിക അരാജകത്വം ചൂണ്ടിക്കാട്ടുന്ന സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്കിടെയാണ് പോപ്പിന്റെ പ്രസ്താവന.
എന്നാല്‍ ഫ്രാന്‍സിസ് പോപ്പ് ഇത്തരം ഒരു പരാമര്‍ശം നടത്തിയിട്ടില്ല എന്നും അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നും വത്തിക്കാന്റെ വക്താവ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പോപ്പിന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി എടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത കൂടിവരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സമൂഹത്തിന്റെ ഇടയനും വിപ്ലവകാരിയുമാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നാണ് പരക്കെ കരുതപ്പെടുന്നത്.












Click it and Unblock the Notifications