കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരങ്ങളാണെന്ന് മാര്‍പാപ്പ

  • By Anwar Sadath
Google Oneindia Malayalam News

ബാന്‍ഗ്യു: ഐസിസ് പോലുള്ള തീവ്രവാദ സംഘടനകള്‍ മതത്തിന്റെ പേരില്‍ ലോകത്തെ കീറിമുറിക്കുമ്പോള്‍ മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരങ്ങളാണെന്ന് മാര്‍പാപ്പ പറഞ്ഞു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്(സിഎആര്‍) സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പ മതസൗഹാര്‍ദം ഓര്‍മിപ്പിച്ചത്. മാത്രമല്ല. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ അതിക്രമത്തെ തുടര്‍ന്ന് ബാന്‍ഗ്യുയില്‍ അഭയം തേടിയ മുസ്ലിങ്ങളെ മാര്‍പ്പാപ്പ സന്ദര്‍ശിച്ചതും ശ്രദ്ധേയമായി.

2013 മുതല്‍ സിഎആറില്‍ സംഘര്‍ഷം നടന്നുവരുന്നുണ്ട്. 46 കോടി ജനങ്ങളുള്ള സിഎആറില്‍ 15 ശതമാനം മാത്രമാണ് മുസ്ലിങ്ങളുള്ളത്. അതുകൊണ്ടുതന്നെ ചെറുത്തുനില്‍പിനുപോലും കരുത്തില്ലാത്തവരാണ് ഇവിടുത്തെ മുസ്ലീങ്ങള്‍. ക്രിസ്തീയ തീവ്രവാദി സംഘടനകളുടെ ആക്രമണം മൂലം പ്രദേശത്തുനിന്നും അനേകം മുസ്ലീങ്ങള്‍ പാലായനം ചെയ്തിട്ടുണ്ട്.

popefrancis

വലിയൊരുവിഭാഗം ഇപ്പോഴും അഭയാര്‍ഥികളായി കഴിയുകയാണ്. ഇവരെയാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. ക്രൈസ്തവരോട് ആയുധം താഴെവെക്കാന്‍ സന്ദര്‍ശനവേളയില്‍ പാപ്പ ആഹ്വാനം ചെയ്തു. പാപ്പയുടെ വരവ് സംഘര്‍ഷത്തെ ലഘൂകരിക്കുമെന്നാണ് മുസ്ലീം വിശ്വാസികളുടെ പ്രതീക്ഷ. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് പൂര്‍വസ്ഥിതിയിലാകുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

ബാന്‍ഗ്യുയിലെ കൗഡോകോവ് മസ്ജിദ് സന്ദര്‍ശിച്ച മാര്‍പാപ് മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനത്തിന്റെ പാതയാണ് ദൈവത്തിന്റെ വഴിയെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു.

English summary
Pope Francis says Christians and Muslims are brothers and sisters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X