കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ്: ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് മാര്‍പാപ്പയോട് കത്തോലിക്കര്‍

  • By Siniya
Google Oneindia Malayalam News

റോം: മാരകമായ സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ ഗര്‍ഭ ഛിദ്രം അനുവദിക്കണമെന്ന് ഫ്രാന്‍സിസി മാര്‍പാപ്പയോട് കത്തോലിക്ക സഭയുടെ അഭ്യര്‍ഥന. ഗര്‍ഭ ഛിദ്രം പാപവമാണെന്നുള്ള വിശ്വാസം നിലനില്‍ക്കുമ്പോഴാണ് ഇത്തരം ആവശ്യവുമായി സഭ മുന്നോട്ടു വന്നത്. സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭം ധരിക്കരുതെന്ന് സ്ത്രീകളോട് ആരോഗ്യ സംഘടന നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

read aslo:സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചു: കോഴിക്കോട് രോഗ ഭീഷണിയില്‍, ഞെട്ടലോടെ ജനം

ഇതിനോടകം തന്നെ 25 രാജ്യങ്ങളില്‍ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ സംഘടന അറിയിച്ചു. സിക വൈറസ് നവജാത ശിശുക്കളെ ബാധിക്കുന്ന തിനാലാണ് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യവുമായി ജനങ്ങള്‍ മുന്നോട്ടു വന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്താനുമാണ് ഇത്തരം സംവിധാനം അനുവദിക്കണന്ന് സഭ ആവശ്യപ്പെട്ടു. സിക വൈറസ് പടര്‍ന്നു പിടിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ സംഘട നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

pregnant-labour

ആയിരക്കണക്കിന് നവജാത ശിശുക്കള്‍ക്കാണ് സിക വൈറസ് ഏറെ ബാധിച്ചിരിക്കുന്നത്. ഇതേ സമയം 1963 ല്‍ ഗര്‍ഭഛിദ്രം പാടില്ലെന്ന് കത്തോലിക്ക സഭ പറഞ്ഞിരുന്നു. എന്നാല്‍ ജോണ്‍ പോപ്പ് മാര്‍പാപ്പയുടെ കാലത്തായിരുന്നു ഇത്. എന്നാല്‍ പോപ്പ ജോണിന്റെ മരണത്തോടെ ഫ്രാന്‍സിസ് മാര്‍പ്പയുടെ കാലത്ത് ഈ നിലപാടുകള്‍ മാറ്റുകയായിരുന്നു. ഇതിനെ 78 ശതമാനം ജനങ്ങളും അനുകൂലിച്ചിരുന്നു. എന്നാല്‍ വീണ്ടും നിരോധിക്കുകയായിരുന്നു .

ശിശുവിന്റെ തലയോട്ടി ചുരുങ്ങുന്ന മൈക്രോ സെഫാലി എന്ന ഗുരുതര രോഗം ബാധിക്കുന്നതു മുലം ഈ വൈറസിനെ അപകടകാരിയായ കണക്കാക്കേണ്ടയിരിക്കുന്നു. ഗര്‍ഭഛിദ്രം അനുവദിക്കുന്നതിലൂടെ ബ്രസീലിലെ ആയിരക്കണക്കിന് ജീവനുകളാണ് ജനിക്കാതെ നശിക്കാന്‍ പോകുന്നത്. ബലാത്സംഗം എന്നിങ്ങനെ 85,000 നവജാത ശിശുക്കള്‍ ഒരു വര്‍ഷത്തില്‍ ബ്രസീലില്‍ മാത്രം മരിക്കുന്നുണ്ട്.

English summary
Pope Francis Should Lift Abortion Bans to Fight Zika
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X